കരിഷ്മയും ഗോവിന്ദയും തമ്മിലുള്ള പ്രണയം സുനിതയ്ക്ക് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ഷാഗുഫ്ത അലി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഗോവിന്ദയും ഭാര്യ സുനിതയും (Photo:PTI), കരിഷ്മ കപൂര്‍ (Photo:AFP)
ഗോവിന്ദയും ഭാര്യ സുനിതയും (Photo:PTI), കരിഷ്മ കപൂര്‍ (Photo:AFP)

ബോളിവുഡ് താരങ്ങളായ ഗോവിന്ദയും കരിഷ്മ കപൂറും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ഷാഗുഫ്ത അലി. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഗോവിന്ദയുടെ ഭാര്യ സുനിതയ്ക്ക് അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഗോവിന്ദയ്‌ക്കൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഷാഗുഫ്ത. ആമിർഖാനേക്കാൾ പെർഫെക്ഷനിസ്റ്റാണ് ഗോവിന്ദയെന്നും വളരെ നല്ല മനുഷ്യനാണ് ഗോവിന്ദയെന്നും അഭിമുഖത്തിൽ അവർ പറയുന്നുണ്ട്. ഗോവിന്ദ വളരെ വൈകിയേ സെറ്റിൽ എത്തൂ എന്ന ആരോപണത്തെക്കുറിച്ചുള്ള സിദ്ധാർഥിന്റെ ചോദ്യത്തോടെയാണ് ഗോവിന്ദയെക്കുറിച്ചുള്ള കാര്യങ്ങൾ ഷാഗുഫ്ത സംസാരിച്ചുതുടങ്ങുന്നത്. ഒൻപതുമണിക്കുള്ള ഷെഡ്യൂളാണെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മാത്രമേ ഗോവിന്ദ സെറ്റിൽ എത്തുമായിരുന്നുള്ളൂ. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആരും ഇക്കാര്യത്തിൽ പരാതി പറയാറില്ല. അതല്ലാതെ മറ്റെല്ലാ കാര്യത്തിലും വളരെ നല്ല രീതിയിൽ ഇടപെടുന്ന മനുഷ്യനാണ് ഗോവിന്ദ. എത്ര വേണമെങ്കിലും റിഹേഴ്‌സൽ ചെയ്യാൻ മടിയില്ലാത്ത ഗോവിന്ദ സംതൃപ്തിക്കായി 27 ടേക്കുകൾ വരെ പോകാറുണ്ടെന്നും അവർ പറയുന്നു. സംവിധായകൻ ഓക്കേ പറഞ്ഞാലും, കൂടെ അഭിനയിക്കുന്നവർ തളർന്നാലും എനിക്ക് വേണ്ടി എന്നുപറഞ്ഞ് ഗോവിന്ദ വീണ്ടും വീണ്ടും ടേക്കുകളിലേക്ക് പോകുമായിരുന്നു.

വിശ്വാസിയായിരുന്ന ഗോവിന്ദ സമയം നോക്കി മാത്രമേ എന്തുകാര്യവും ചെയ്യൂ എന്നും ഹോട്ടൽ റൂമിൽ പോലും മനോഹരമായ ക്ഷേത്രമാതൃക ഉണ്ടാക്കിവയ്ക്കുമായിരുന്നുവെന്നും ഷാഗുഫ്ത പറയുന്നുണ്ട്. ഇതിനിടയിലാണ് ഗോവിന്ദയും കരിഷ്മയും തമ്മിലുള്ള പ്രണയ ഗോസിപ്പുകളെ കുറിച്ച് സിദ്ധാർഥ് ചോദ്യം ഉന്നയിക്കുന്നത്. കരിഷ്മ  കഠിനാധ്വാനി ആയിരുന്നെങ്കിലും സഹതാരങ്ങളോടും മറ്റും അല്പം ആറ്റിറ്റ്യൂഡോടെ ഇടപെട്ടിരുന്ന ഒരാളായിരുന്നു എന്ന് ഷാഗുഫ്ത പറയുന്നുണ്ട്. ഒരു സീൻ നല്ല രീതിയിൽ പോകണമെങ്കിൽ സഹതാരങ്ങളോട് നല്ല രീതിയിൽ ഇടപഴകണം എന്നാൽ കരിഷ്മ അതിന് യ്യാറായിരുന്നില്ല, മാത്രമല്ല അവർ അതിമോഹിയായിരുന്നു. ഗോവിന്ദയ്ക്കും കരിഷ്മയ്ക്കും ഇടയിൽ പ്രണയമുള്ളതായി സെറ്റിലുള്ളവർക്ക് തോന്നിയിട്ടുണ്ട്.

ഒരിക്കൽ ഗോവിന്ദയുടെ ഭാര്യ സുനിത സെറ്റിൽ വന്നിരുന്നു. അവർക്കും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ അവർ അധികസമയം മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെയാണ് അവർ മടങ്ങിപ്പോയത്. ഒരുപാട് സഹിച്ചിട്ടുള്ള സ്ത്രീയാണ് സുനിതയെന്നും ഷാഗുഫ്ത പറയുന്നു. പ്രണയം അവസാനിച്ചപ്പോഴായിരിക്കണം ഗോവിന്ദയും കരിഷ്മയും ഒന്നിച്ച് അഭിനയിക്കുന്നത് അവസാനിപ്പിച്ചതെന്നും അവർ പറയുന്നുണ്ട്.

Content Highlights: Shagufta Ali confirms Govinda and Karisma Kapoor had an affair during their working days., Govinda's wife Sunita was aware of the relationship and visited the film sets., Govinda was known for his perfectionism, often taking up to 27 takes for a scene., Karisma Kapoor was described as ambitious with a dismissive attitude towards co-stars.