സൽമാൻ ഖാനും കരിഷ്മ കപൂറും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല; ചോദ്യവുമായി ആരാധകർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
കോഫി വിത് കരണില്‍ കരിഷ്മയും സല്മാനും | Photo:screenrab/MF News
കോഫി വിത് കരണില്‍ കരിഷ്മയും സല്മാനും | Photo:screenrab/MF News

തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാ ലോകം ആഘോഷിച്ച ഹിറ്റ് ജോഡികളിൽ ഒന്നായിരുന്നു സൽമാൻ ഖാനുംകരിഷ്മ കപൂറും. ജീത്, ജുഡ്‌വാ, ബീവി നമ്പർ വൺ തുടങ്ങിയ എവർഗ്രീൻ സിനിമകളിലൂടെ വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിച്ച ഈ കൂട്ടുകെട്ട്, അക്കാലത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായിരുന്നു. ഇപ്പോഴിതാ, കോഫി വിത്ത് കരൺ വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പങ്കുവെച്ച രസകരമായ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുകയാണ്.

വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ നിൽക്കുന്ന ഇവരുടെ കെമിസ്ട്രിയും പരസ്പരമുള്ള തമാശകളും കണ്ടതോടെ, 'എന്തുകൊണ്ട് ഇവർക്ക് യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിച്ചുകൂടാ?' എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. സഹപ്രവർത്തകർ എന്നതിലുപരി സൽമാനും കരിഷ്മയ്ക്കും ഇടയിൽ വളരെ ആഴത്തിലുള്ള വ്യക്തിബന്ധവും സൗഹൃദവുമുണ്ട്. കരിഷ്മയുടെയും സഹോദരി കരീന കപൂറിന്റെയും കുട്ടിക്കാലം മുതൽ തന്നെ സൽമാൻ ഖാൻ അവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.തൊണ്ണൂറുകളിൽ ഇരുവരും ഒന്നിച്ചെത്തിയ കോമഡി ചിത്രങ്ങൾ ബോളിവുഡിൽ വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളാണ് നേടിയത്.

റീൽ ജീവിതത്തിലായാലും റിയൽ ജീവിതത്തിലായാലും ചില കെമിസ്ട്രികൾ എവർഗ്രീനായിരിക്കും. സൽമാനും കരിഷ്മയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും ഇതിന്റെ ഏറ്റവും വലിയ തെളിവാണ്, വർഷങ്ങൾക്ക് ശേഷം ഇരുവരേയും കാണുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരത പറഞ്ഞറിയിക്കാനാവില്ല. അണ്ടർറേറ്റഡ് ആയ ഓൺസ്‌ക്രീൻ ജോഡി, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായി പലകാലങ്ങളിൽ സൽമാൻ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധങ്ങളൊന്നും വിവാഹത്തിൽ കലാശിച്ചില്ല. ബിസിനസുകാരനായ സഞ്ജയ് കപൂറുമായി 2003ലായിരുന്നു കരീഷ്മയുടെ വിവാഹം. 2014-ൽ ഇരുവരും വേർപിരിഞ്ഞു. സഞ്ജയ്‌ക്കെതിരെ കരിഷ്മ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു.

Content Highlights: Karisma Kapoor and Salman Khan's on-screen chemistry in the 90s made them one of Bollywood's most beloved hit pairs, creating evergreen films together.