റിദിമയ്ക്ക് ഡാൻസ് ചെയ്ത് അഞ്ഞൂറാൻ,റാപ്പിന് ചുവടുവച്ച് ദശമൂലം ദാമുവും വാസുവണ്ണനും; മില്ലേനിയലുകളുടെ നൊസ്റ്റാൾജിയ, ജെൻസിയുടെ വൈബ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
വൈറലാകുന്ന എഐ റീലുകളിലെ ദൃശ്യങ്ങള്‍ | Photo: Screengrab,Instagram/ kanavukadha,ab_creation638's profile picture
ab_creation638
വൈറലാകുന്ന എഐ റീലുകളിലെ ദൃശ്യങ്ങള്‍ | Photo: Screengrab,Instagram/ kanavukadha,ab_creation638's profile picture ab_creation638

സായ് അഭ്യങ്കറിന്റെ റിദിമ ഏയ് റിദിമ ഗാനത്തിന് ചുവടുവയ്ക്കുന്ന ആനപ്പാറ അച്ചാമയും അഞ്ഞൂറാനും, ബ്രിട്ടീഷ് സിന്ത്-പോപ്പ് ബാൻഡ് ആയ ബ്രോൺസ്‌കി ബീറ്റിന്റെ സ്‌മോൾടൗൺ ബോയ് എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന നാഗവല്ലിയും ദിംഗബരനും, തേരി ഗലിയോം മേ മൊഹബത് എന്ന ഇൻസ്റ്റ ട്രെൻഡ് റീൽ റിക്രിയേറ്റ് ചെയ്യുന്ന വാസു അണ്ണനും സംഘവും..അങ്ങനെ പരസ്പരം തല്ലുപിടിച്ചിരുന്നവരും അമാനുഷികരുമായ മലയാള സിനിമയിലെ എവർഗ്രീൻ കഥാപാത്രങ്ങളെല്ലാവരും ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ പാരലൽ വേൾഡിൽ ഒരു സെക്കൻഡ് ലൈഫ് തുടങ്ങിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല എട്ടുമില്യൺ വ്യൂസാണ് ആനപ്പാറ അച്ചാമയുടെയും അഞ്ഞൂറാന്റെയും റിദിമ ഡാൻസ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

നാഗവല്ലിയും വാസുവണ്ണനും ദിഗംബരനും ദശമൂലം ദാമുവും മുതൽ കൊടുമൺ പോറ്റി വരെ ഡിജിറ്റൽ ലോകത്ത് റാപ്പ്, ഇലക്ട്രോ-പോപ്പ് ട്രാക്കുകൾക്ക് അനുസരിച്ച് ചുവടുവെക്കുകയാണ്. 90-കളിലെയും 2000-ങ്ങളിലെയും പോപ്പ് കൾച്ചർ ഓർമ്മകളെ നെഞ്ചിലേറ്റുന്ന മില്ലേനിയലുകൾക്ക് ഇത് നൊസ്റ്റുവാണെങ്കിൽ ട്രെൻഡുകളും പോപ്പ് ഹ്യൂമറും ആസ്വദിക്കുന്ന ജെൻസീക്കാർക്കിത് ആവേശമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ ഡിജിറ്റൽ ഐക്കണുകളായി മാറിയിരിക്കുകയാണ് പഴയകാല വില്ലൻമാരും ഹാസ്യതാരങ്ങളും. മീമുകളിലൂടെയും, ഫാൻ എഡിറ്റുകളിലൂടെയും എഐ റീലുകളിലൂടെയും ഇവർക്ക് പുതിയൊരു ജീവിതമാണ് ഈ കഥാപാത്രങ്ങൾക്ക് എഐ ക്രിയേറ്റർമാർ നൽകിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ചെമ്പൻ വിനോദിന്റെ കോപ്പർ വിയും അംബികാ മോഹന്റെ അംബാഡിയും ചേർന്നുള്ള ഓൺലൈൻ ഫാൻ ട്രെൻഡുകളിൽനിന്നാണ് പുതിയ ട്രെൻഡിന്റെ തുടക്കം. ഇക്കൂട്ടത്തിലേക്ക് രാജേഷ് ഹെബ്ബാരും രംഗത്തെത്തിയതോടെ ടീം അംബാഡി, ടീം കോപ്പർവി, ടീം ഹെബ്ബാർ എന്നിങ്ങനെ ആരാധക കൂട്ടായ്മകൾ രൂപപ്പെട്ടു. സംഗതി ഹിറ്റായതോടെ എഐ ക്രിയേറ്റർമാർ ഈ വെർച്വൽ ലോകത്ത് ഒരു പുതിയ മത്സരത്തിന് തുടക്കമിട്ടുവെന്ന് തന്നെ പറയാം. ജനപ്രിയ ചലച്ചിത്ര കഥാപാത്രങ്ങളെ എഐ സാങ്കേതികവിദ്യയിലൂടെ ഇവർ പുനഃസൃഷ്ടിച്ചു.

ഐക്കണിക് കഥാപാത്രങ്ങളുടെ വിചിത്ര കോമ്പിനേഷനുകളാണ് തുടക്കത്തിൽ ഹിറ്റായത്. നാഗവല്ലിയും വാസുവണ്ണനും പോലുള്ള ഗൗരവക്കാരോ വില്ലന്മാരോ ആയ കഥാപാത്രങ്ങൾ റാപ്പ് പാട്ടുകൾക്കും ഇലക്ട്രോ-പോപ്പ് ഈണങ്ങൾക്കും ഒപ്പം ചുവടുവെക്കുന്നത് കൗതുകവും ചിരിയും ഉണർത്തി. അപ്രതീക്ഷിതമായ ഇത്തരം കോമ്പിനേഷനുകൾ സ്വാഭിവികമായും റീലുകളെ വൈറലാക്കുകയായിരുന്നു.

ജോലിത്തിരക്കുകളും സമ്മർദവും ഉള്ള ജീവിതത്തിൽ ആളുകളെ പെട്ടെന്ന് റിലാക്‌സ് ചെയ്യിക്കുന്ന ഒന്നായി ലളിതവും തമാശ നിറഞ്ഞതുമായ ഈ കണ്ടന്റുകൾ മാറി.

 
 
 
 
 
 
 
 
 
 
 
 
 
 
 

മാഗ്‌നിഫിക് , ഹിഗ്ഗ്‌സ്ഫീൽഡ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എഐ ക്രിയേറ്റർമാർ വിഷ്വലുകൾ ഒരുക്കുന്നത്. വാട്ട്സ്ആപ്പ് ട്രോളുകളും മീമുകളും ചെയ്തതുപോലെ, പഴയകാല ജനപ്രിയ കഥാപാത്രങ്ങളെയും അന്തരിച്ച മികച്ച അഭിനേതാക്കളുടെ ഓർമകളെയും പുതിയ തലമുറയുടെ ഡിജിറ്റൽ ലോകത്ത് എവർഗ്രീനായി നിലനിർത്താൻ ഇത്തരം എഐ വീഡിയോയ്ക്ക് സാധിക്കുന്നു എന്നുള്ളതാണ് പുതുമ. കണ്ണൻ സ്രാങ്ക്, വാസുവണ്ണൻ, ദശമൂലം ദാമു എന്നിവർ ഒന്നിച്ചെത്തി അക്സെന്റിന്റെ (Akcent) സ്റ്റേ വിത്ത് മീ ഗാനത്തിന് ചുവടുവെച്ച എഐ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് മില്യൺ വ്യൂസിലേക്ക് കടക്കുകയാണ്. നാഗവല്ലിയുടെ ചില റീലുകൾ പത്ത് ലക്ഷത്തിലധികം വ്യൂസ് നേടി കുതിപ്പ് തുടരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

അതേസമയം, ഇത്തരം എഐ വിഷ്വലുകൾ അതിരുകടന്ന അനുകരണമാണെന്നും യഥാർത്ഥ സർഗ്ഗാത്മകതയെ ബാധിക്കുന്നുണ്ടെന്നുമുള്ള വിമർശനങ്ങളും ടെക് ലോകത്തുനിന്ന് ഉയർന്നുവരുന്നുണ്ട്. എങ്കിലും, മില്ലേനിയലുകളുടെ ഗൃഹാതുരത്വത്തെയും ജെൻസീയുടെ വൈബിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് ഈ എഐ റീലുകൾ.

Content Highlights: AI creators revive iconic Malayalam film characters, turning them into digital icons and captivating millions on Instagram with viral videos.