ഇന്ത്യൻ ചർമം പെട്ടെന്ന് കരിവാളിക്കുന്നതിന് ഇതാണ് കാരണം

ഒരു യാത്ര കഴിഞ്ഞ് വന്നാൽ, സ്കൂളിലെയോ, കോളേജിലേയോ സ്പോർട്സ് ഡേയോ, യൂത്ത്ഫെസ്റ്റിവൽ ഡേയോ കഴിഞ്ഞാൽ മുഖം മുഴുവൻ കരിവാളിച്ചിരിക്കാറുണ്ടോ? എന്നാൽ അതിനുപിന്നിൽ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റുകൾ. ചർമത്തിന് നിറം നൽകുന്നത് മെലാനിൻ ആണെന്ന് നമുക്കറിയാം. എന്നാൽ ഇത് പ്രധാനമായും രണ്ടുതരമാണ്. യുമെലാനിനും ഫിയോമെലാനിനും. ചർമത്തിലെ തവിട്ട് ടോണിന് പിറകിലെ പിഗ്മെന്റാണ് യുമെലാനിൻ.
ഇന്ത്യൻ ചർമത്തിൽ സ്വാഭാവികമായും യുമെലാനിൻ കൂടുതലാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുമ്പോൾ,ചർമത്തിന് ആഘാതം ഉണ്ടാകാതിരിക്കാൻ കോശങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായി ഉടനടി കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് സൂര്യതാപമേറ്റ് ചർമം പൊള്ളുന്നതിനെ ഒരുപരിധിവരെ തടയുന്നു. ഇതാണ് പെട്ടെന്ന് ചർമം കരുവാളിക്കുന്നതിന് പിന്നിലെ കാരണം. ഇത് പാടുകൾ, ചർമത്തിൽ പലയിടത്തും പല നിറം, വരണ്ട ചർമം എന്നിവയ്ക്ക് കാരണമാകും.
കെമിക്കൽ പീലിങ്ങുകൾ ചർമ്മത്തിൽ കൂടുതൽ പിഗ്മെന്റേഷൻ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ന് പാർശ്വഫലങ്ങൾ കുറഞ്ഞ അത്യാധുനിക രീതികളാണ് ഉപയോഗിക്കുന്നത്.ചർമത്തിന് നാശമുണ്ടാക്കാതെ തന്നെ പ്രതലത്തിലെ ഘടന മിനുസപ്പെടുത്താനും ആന്തരികമായി സുഖപ്പെടുത്താനും സഹായിക്കുന്ന ഹൈബ്രിഡ് ലേസർ ചികിത്സ,ശുദ്ധമായ ഹൈലൂറോണിക് ആസിഡ് ചർമത്തിനുള്ളിലേക്ക് കുത്തിവെക്കുന്ന ബയോ-റിമോഡലിംഗ് ഇൻജക്ഷൻ (ഇത് കോളാജൻ ഉത്പാദനം കൂട്ടുകയും, നഷ്ടപ്പെട്ട ഈർപ്പവും ഇലാസ്തികതയും തിരികെ നൽകുകയും ചെയ്യുന്നു) തുടങ്ങിയവ സൂര്യതാപമേറ്റ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും ഈർപ്പവും വീണ്ടെടുക്കാൻ സഹായിക്കും.
Content Highlights: Indian skin's rapid tanning is linked to eumelanin, which increases with UV exposure, preventing damage but leading to pigmentation issues.