Style

എത്ത്നിക് സ്റ്റൈലിൽ തിളങ്ങി ഹൃത്വിക് റോഷൻ

4th January 2026

കസിനായ ഇഷാൻ റോഷനും നടിയും മോഡലുമായ ഐശ്വര്യ സിങുമായുള്ള വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഹൃത്വിക് റോഷൻ വ്യത്യസ്തമായ എത്ത്നിക് ഡ്രസുകൾ തിരഞ്ഞെടുത്തത്

25 ശതമാനം ബം​ഗാളിയാണ് എന്ന അടിക്കുറിപ്പോട് കൂടി പങ്കുവെച്ച ചിത്രങ്ങളിൽ സാൽമൺ പിങ്ക് നിറത്തിൽ മാൻഡറിൻ കോളറുള്ള കുർത്തയാണ് ഹൃത്വിക് ധരിച്ചത്

കല്യാണവുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടിക്ക് കറുപ്പ് ഷർട്ടിൽ ബ്രോൺസ് നിറത്തിൽ മണ്ഡല ഡിസൈൻ വരുന്ന കുർത്തയുടെ കൂടെ അതേ നിറത്തിലുള്ള നീളമുള്ള കോട്ടുമിട്ടാണ് താരം സ്റ്റൈൽ ചെയ്തത്

കല്യാണദിവസം രാത്രിയിൽ ഹൃത്വിക് വളരെ വ്യത്യസ്തമായ കുർത്തയാണ് തിരഞ്ഞെടുത്തത്. മെറ്റാലിക് നിറത്തിലുള്ള കുർത്തയുടെ കൂടെ പൂക്കളുടെ എംബ്രോയ്ഡറിയുള്ള കോട്ട് കൂടിയുണ്ടായിരുന്നു

കല്യാണവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഏറ്റവും അവസാനമായി ഹൃത്വിക് പങ്കുവെച്ച ചിത്രത്തിൽ ചിക്കൻകാരി വർക്കുകൾ വരുന്ന നീല കുർത്തയാണ് താരം ധരിച്ചത്

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More