റേഷന്‍ കാര്‍ഡിലെ തെറ്റ്: കര്‍ഷകനെ സര്‍വീസ് പെന്‍ഷണറാക്കി

കക്കോടി:തലക്കുളത്തൂരിലെ പട്ടര്‍പാലം റേഷന്‍കടയില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡില്‍ കര്‍ഷകനായ താഴത്ത് വീട്ടില്‍ അശോകനെ സര്‍വീസ് പെന്‍ഷണറാക്കി റേഷന്‍ കാര്‍ഡ്.

നേരത്തേ തലക്കുളത്തൂര്‍ പഞ്ചായത്ത് ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട അശോകനെയാണ് താലൂക്ക് സപ്ലൈ ഓഫീസ് ഇത്തരത്തിലാക്കി റേഷന്‍ കാര്‍ഡ് നല്‍കിയത്. കാര്‍ഡിലാവട്ടെ 900 രൂപ പ്രതിമാസ വരുമാനമെയുള്ളൂ.

അശോകന്റെ ഭാര്യ വസന്തയുടെ പേരിലാണ് കാര്‍ഡ്. ഇത് തിരുത്തി ലഭിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് അശോകന്‍ പറഞ്ഞു.


VIEW ON mathrubhumi.com