അഞ്ചാലുംമൂട്ടിൽ മരച്ചില്ലകൾ കോതി ഒതുക്കി

, 30 ASHTA 1: 30 ASHTA 2 :
അഞ്ചാലുംമൂട് : ജംഗ്ഷനിൽ അപകടാവസ്ഥയിൽ വളർന്നു നിന്ന മരച്ചില്ലകൾ കോതി ഒതുക്കിയതോടെ കോർപ്പറേഷൻ അധികൃതർ അഞ്ചാലുംമൂട്ടിൽ ഉണ്ടാകുമായിരുന്ന വൻ ദുരന്തം ഒഴിവാക്കി.അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള കോർപ്പറേഷൻ മൈതാനിക്കു ചുറ്റും ആകാശം മുട്ടേ വളർന്നു നിന്ന പാഴ് മരച്ചില്ലകളെ കുറിച്ച് മാതൃഭൂമി ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഞായറാഴ്ച പുലർച്ചേ ആറുമണിയോടെ തൊഴിലാളികൾ ചില്ലകൾ മുറിച്ചു മാറ്റുകയായിരുന്നു.വൈകിട്ട് ആറ് മണിയോടെയാണ് മുറിച്ചു മാറ്റൽ അവസാനിച്ചത്.കോർപ്പറേഷൻ മൈതിനിക്കു ചുറ്റും ആട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും പാർക്കു ചെയ്യ്ത് ഓട്ടം പോകാൻ തയ്യാറായി നിൽക്കുക പതിവാണ്. വൃശ്ചിക കാറ്റ് വീശാൻ തുടങ്ങിയതോടെ അഞ്ചാലുംമൂട്ടിലെത്തുന്ന പൊതുജനങ്ങളും ഭീതിയിലായിരുന്നു.
Content Highlights: Following reports, corporation authorities pruned dangerous tree branches at Anchalummoodu junction, averting potential accidents.