×

ആല്‍ത്തറമൂട് മഹാദേവര്‍ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും മഹാവിഷ്ണുക്ഷേത്ര പ്രതിഷ്ഠാകര്‍മവും

നീണ്ടകര:പുത്തന്‍തുറ ആല്‍ത്തുറമൂട് മഹാദേവര്‍ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠാകര്‍മം ചൊവ്വാഴ്ച ആരംഭിക്കും. ഫെബ്രുവരി 6ന് 10നുശേഷം 10.30നകം നടക്കും.
പ്രതിഷ്ഠാകര്‍മത്തിന് മുന്നോടിയായി നടക്കുന്ന വിഗ്രഹഘോഷയാത്ര ഞായറാഴ്ച 3ന് ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയില്‍നിന്ന് തുടങ്ങി ആയിരംതെങ്ങുവഴി ആലപ്പാട്ട് പഞ്ചായത്തിലെ ക്ഷേത്രങ്ങളില്‍നിന്ന് ആരതി സ്വീകരിച്ച് എ.എം.സി. ജങ്ഷനില്‍ എത്തിച്ചേരും. അവിടനിന്ന് താലപ്പൊലിയോടുകൂടി മഹാദേവര്‍ക്ഷേത്രത്തില്‍ എത്തിച്ചേരും. ഫെബ്രുവരി രണ്ടിന് രാവിലെ 5ന് നിര്‍മാല്യദര്‍ശനം, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് ഉഷഃപൂജ, 6.30ന് പഞ്ചഗവ്യപൂജ, 9.30ന് വാദ്യഘോഷങ്ങളോടുകൂടിയ കലശാലങ്കാര പ്രദക്ഷിണം. വൈകിട്ട് 7ന് ഭഗവതിസേവ.

Post Your Comment

ആല്‍ത്തറമൂട് മഹാദേവര്‍ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും മഹാവിഷ്ണുക്ഷേത്ര പ്രതിഷ്ഠാകര്‍മവും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...