Visual Stories

ലോക ബഹിരാകാശ വാരം

7th October 2026

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഭൂമിയെ ഏകദേശം 90 മിനിറ്റില്‍ ഒരിക്കല്‍ ചുറ്റുന്നു. അതിനാല്‍ അവിടെയുള്ള ബഹിരാകാശയാത്രികര്‍ക്ക് ഒരു ദിവസത്തില്‍ പലതവണ സൂര്യോദയവും സൂര്യാസ്തമയവും കാണാം

1961 ഏപ്രില്‍ 12-ന് യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി

1957 ഒക്ടോബര്‍ 4-ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്നിക്-1 ആണ് ഭൂമിയെ ചുറ്റിയ ആദ്യ കൃത്രിമ ഉപഗ്രഹം

1969 ജൂലൈ 20-ന് നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനായി

ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട 1975 ഏപ്രില്‍ 19-ന് വിക്ഷേപിച്ചു

ചന്ദ്രയാന്‍-3 2023 ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്കടുത്ത് വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി

ബഹിരാകാശത്ത് നിന്ന് ഭൂമി നീലനിറത്തില്‍ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഭൂമിയെ പലപ്പോഴും 'നീലഗ്രഹം' എന്നു വിളിക്കുന്നു

MORE WEB STORIES

ആരവല്ലി മലനിരകള്‍
ഗ്രഹങ്ങളിലെ മഴകൾ
രാപ്പാടിയും കർഷകനും
അതിബുദ്ധി ആപത്ത്
View More