'വരൈ' എന്നാല് തമിഴില് മല എന്നാണര്ഥം. മലനിരകളില് കാണപ്പെടുന്ന ആടായതിനാല് വരയാട് എന്ന പേര് ലഭിച്ചു
വരയാടുകള്ക്ക് വെള്ളം കുടിക്കേണ്ട ആവശ്യം വളരെ കുറവാണ്. അവയുടെ ശരീരത്തിന് കഴിക്കുന്ന പുല്ലില്നിന്നും സസ്യങ്ങളില്നിന്നും ലഭിക്കുന്ന ജലം മതിയാകും
ആണ് വരയാടുകള്ക്ക് പെണ് വരയാടുകളെക്കാള് നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളുണ്ട്. കൂടാതെ, ആണ് വരയാടുകള്ക്ക് താടിയും കാണാം
കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ നഷ്ടവും വരയാടുകളുടെ നിലനില്പ്പിന് ഭീഷണിയാണ്
തമിഴ്നാടിന്റെ സംസ്ഥാനമൃഗം
വരയാടുകള്ക്ക് കരുത്തുറ്റ ശരീരഘടനയാണുള്ളത്. തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഉള്ള രോമങ്ങള് ശരീരത്തെ തണുപ്പില്നിന്ന് സംരക്ഷിക്കുന്നു