ഥാര്‍ മരുഭൂമി കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കൂടുതല്‍ വികസിക്കാതെ തടഞ്ഞുനിര്‍ത്തുന്നത് ആരവല്ലി മലനിരകളാണ്
ചെമ്പ്, സിങ്ക്, ലെഡ് തുടങ്ങിയ ധാതുക്കളുടെ കലവറ. പുരാതനകാലത്ത് ചെമ്പിന്റെ വലിയ നിക്ഷേപങ്ങള്‍ കണ്ടെത്തി
വനങ്ങള്‍, സമുദ്രങ്ങള്‍ തുടങ്ങിയവ പുറന്തള്ളുന്നതിനെക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുകയും ശേഖരിച്ചുവയ്ക്കുകയും ചെയ്യുന്നു. ഇത്തരം സംവിധാനങ്ങളെ കാര്‍ബണ്‍ സിങ്കുകള്‍ എന്നാണ് വിളിക്കുന്നത്
ആരവല്ലി മലനിരകളില്‍നിന്ന് ധാരാളം നദികള്‍ ഉത്ഭവിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു നദിയാണ് ബനാസ് നദി
ആരവല്ലി മലനിരകള്‍ വന്യജീവികളാല്‍ സമ്പന്നമാണ്. രാജസ്ഥാനിലെ സരിസ്‌കാ കടുവസങ്കേതം, കുംഭാല്‍ഗഢ് വന്യജീവി സങ്കേതം തുടങ്ങി അനേകം നാഷണല്‍ പാര്‍ക്കുകളും വന്യജീവി സങ്കേതങ്ങളും മലനിരകളില്‍ കാണാം