പൂവല്ല, പൂന്തളിരല്ല. പിന്നെ ആരാണിത് ?

ചിത്രത്തിൽ കാണുന്നത് മനോഹരമായ ഏതെങ്കിലും പൂവാണെന്ന് തോന്നിയോ? എന്നാൽ, ഇവ സീ അനിമോണുകളാണ്.

കടലിനടിയിലെ സുന്ദരൻമാരായ ജീവികളാണ് 'സീ അനിമോണുകൾ' (Sea anemones). നിറമേറിയ അനിമോൺ പൂവിനോട് സാമ്യമുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.

ആയിരത്തിലധികം ഇനങ്ങളിലുള്ള സീ അനിമോണുകൾ ഉണ്ട്. ഇവ സാധാരണമായി കടലിന്റെ അടിത്തട്ടിലുള്ള പാറകളിലോ മറ്റിടങ്ങളിലോ ഒട്ടിപ്പിടിച്ചാണ് ജീവിക്കുന്നത്.

വെളുത്ത നിറംമുതൽ തിളങ്ങുന്ന പല നിറങ്ങളിലും കാണപ്പെടുന്ന ഇവയ്ക്ക് നീളമുള്ള, സിലിൻഡർ ആകൃതിയിലുള്ള ശരീരവും വായക്ക് ചുറ്റും അനേകം സ്പർശിനികളും (Tentacles) ഉണ്ട്.

ഈ സ്പർശിനികളിൽ വിഷമുള്ള ചെറിയ കോശങ്ങളുണ്ട്. ഇര അടുത്തെത്തുമ്പോൾ സ്പർശിനികളുപയോഗിച്ച് അതിനെ പിടിക്കുകയും വിഷം കുത്തിവെച്ച് അനങ്ങാതാക്കുകയും ചെയ്യും. പിന്നീട് അതിനെ ഭക്ഷിക്കുകയും ചെയ്യും.

Content Highlights: Sea anemones are colorful marine animals that resemble flowers.