എന്താണ് മോളേ? ഇന്ന് അന്താരാഷ്ട്ര മോൾ ദിനം

കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കുഞ്ഞൻ ആറ്റങ്ങളെയും തന്മാത്രകളെയും എണ്ണിയെടുക്കാൻ രസതന്ത്രത്തിൽ ഉപയോഗിക്കുന്ന യൂണിറ്റാണ് മോൾ (mole). ഈ യൂണിറ്റിനുവേണ്ടിയുള്ള ദിനമാണ് അന്താരാഷ്ട്ര മോൾ ദിനം. എല്ലാവർഷവും ഒക്ടോബർ 23-നാണ് ഇത്.
ഒരു മൂലകത്തിന്റെ ആപേക്ഷിക അറ്റോമിക് മാസിന് തുല്യമായ അളവിൽ ഏതൊരുമൂലകമെടുത്താലും അവയിലെ ആറ്റങ്ങളുടെ എണ്ണം തുല്യമായിരിക്കും. ഈ ആശയത്തിൽനിന്നാണ് ഇറ്റാലിയൻ രസതന്ത്രജ്ഞനായ അവഗാഡ്രോ, മോൾ എന്ന സങ്കല്പനത്തിലേക്കെത്തുന്നത്.
ഒരു മോൾ എന്നാൽ 6.022x1023 പദാർഥങ്ങളുടെ കൂട്ടമാണെന്ന് അദ്ദേഹം കണ്ടെത്തി. ഏത് പദാർഥം ഒരു മോൾ അളന്നെടുത്താലും, അവ ആറ്റങ്ങളായാലും തന്മാത്രകളായാലും അയോണുകളായാലും, ആകെ എണ്ണം 6.022x10 23 ആയിരിക്കും. ഈ സംഖ്യയെ അവഗാഡ്രോ സംഖ്യ എന്നുവിളിക്കുന്നു. അവഗാഡ്രോ സംഖ്യയെ ഓർമ്മപ്പെടുത്തുന്നതിനുവേണ്ടിയാണ് പത്താംമാസമായ ഒക്ടോബർ 23-ന് രാവിലേ 6.02 മുതൽ വൈകീട്ട് 6.02 വരെ മോൾ ദിനം ആചരിക്കുന്നത്. 1991-ൽ അമേരിക്കക്കാരിയായ മോറിസ് ഓലർ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ രൂപംകൊണ്ട നാഷണൽ മോൾ ഡേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം.
Content Highlights: International Mole Day is celebrated annually on October 23