ഇമോജികളുടെ അത്ഭുതലോകം: ചിത്രങ്ങളിലൂടെ സംസാരിക്കുന്ന പുതിയ ഭാഷയുടെ കഥ

വലിയ വലിയ വാചകങ്ങൾക്കും വാക്കുകൾക്കുമൊക്കെ പകരമായി ഇമോജികൾ ഉപയോഗിക്കുന്നത് നിങ്ങൾ നിരന്തരം കണ്ടിട്ടുണ്ടാവുമല്ലോ. സോഷ്യൽ മീഡിയകളിൽ ഒരു തരംഗം തന്നെയാണ് ഇത്തരം ഇമോജികൾ. ഇത്തരം ഇമോജികൾ വന്നിട്ട് നാളുകളും കുറേയായി.
1999 ൽ ജാപ്പനീസ് ഡിസൈനറായ ഷിഗെറ്റകാ കുരീറ്റയാണ് ഇമോജികൾ കണ്ടുപിടിച്ചത്. ജാപ്പനീസ് ഭാഷയിൽ 'ഇ' എന്നാൽ ചിത്രമെന്നും 'മോജി' എന്നാൽ അക്ഷരമെന്നുമാണ് അർത്ഥം. അപ്പോൾ ഇമോജിയെന്നാൽ ചിത്രങ്ങളിലൂടെ സംസാരിക്കുന്ന വാക്കുകളാണെന്ന് പറയാം.
ജാപ്പനീസ് കോമഡികളിൽ നിന്നായിരുന്നു ഇമോജികൾ വരയ്ക്കാനുള്ള ആശയങ്ങൾ കുരീറ്റ എടുത്തത്. 2000 ഓടെ ഇമോജികൾ പ്രചാരം നേടി.
സോഷ്യൽ മീഡിയകളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ദിനംപ്രതി ഇത് മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വർഷംതോറും ഇമോജികൾ പുതുക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ പുതിയവ പുറത്തിറക്കുകയും ചെയ്യുന്നു.
Content Highlights: Emojis were invented in 1999 by Japanese designer Shigetaka Kurita.