ഓർക്കാം ചരിത്രം മാറ്റിയെഴുതിയ പ്രശസ്തരായ അധ്യാപകരെ… ദേശീയ അധ്യാപകദിനത്തിൽ

ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5, ദേശീയ അധ്യാപകദിനമായി ആചരിക്കുന്നു.
പ്രശസ്തരായ ചില അധ്യാപകർ
ആൻ സള്ളിവൻ: കാണാനോ കേൾക്കാനോ കഴിയാത്ത ഹെലൻ കെല്ലറുടെ ലോകത്തിലേക്ക് 'വാക്കുകളുടെ വെളിച്ചം' കൊണ്ടുവന്ന അധ്യാപികയായിരുന്നു ഇവർ.
വെറും 20 വയസ്സുള്ളപ്പോഴാണ് ആൻ സള്ളിവൻ ഹെലൻ കെല്ലറുടെ അധ്യാപികയായത്. ഹെലന്റെ കൈയിൽ വിരലുകൾകൊണ്ട് അക്ഷരങ്ങൾ എഴുതിക്കൊടുത്താണ് ആൻ അവളെ ഭാഷ പഠിപ്പിച്ചത്.
'W-A-T-E-R' എന്ന വാക്കിന്റെ അർഥം ഹെലൻ ആദ്യമായി മനസ്സിലാക്കിയ നിമിഷം അവരുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.
ഹെലൻ കെല്ലർ പിന്നീട് എഴുത്തുകാരിയും പ്രഭാഷകയും സാമൂഹികപ്രവർത്തകയുമായി ലോകപ്രശസ്തയായി.
പുസ്തകംമാത്രം ആശ്രയിക്കാതെ സ്പർശം, പ്രകൃതി, വസ്തുക്കൾ, നേരിട്ടുള്ള അനുഭവങ്ങൾ എന്നിവയിലൂടെ ഹെലനെ പഠിപ്പിച്ച അവരുടെ child-centered രീതികൾ ഇന്നും deaf blind education-ൽ ആദരിക്കപ്പെടുന്നു.
മാർക്ക് ട്വയിൻ ഇവരെ Miracle Worker എന്നാണ് വിശേഷിപ്പിച്ചത്.
മരിയ മോണ്ടിസോറി: മരിയ മോണ്ടിസോറി ഇറ്റലിയിലെ പ്രശസ്ത അധ്യാപികയും ഡോക്ടറുമായിരുന്നു. കുട്ടികൾ കളിച്ചും സ്വയം പ്രവർത്തിച്ചും പഠിക്കണം എന്ന് അവർ വിശ്വസിച്ചു.
സാവിത്രിബായി ഫൂലെ: സാവിത്രിബായി ഫൂലെ ഇന്ത്യയിലെ ആദ്യകാല വനിതാ അധ്യാപകരിൽ ഒരാളായിരുന്നു. പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന് അവർ ശക്തമായി വിശ്വസിച്ചു.
ഡോ. എ.പി.ജെ. അബ്ദുൾ കലാം: അബ്ദുൾ കലാം പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്നു. കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാനും കഠിനാധ്വാനം ചെയ്യാനും അദ്ദേഹം പ്രചോദിപ്പിച്ചു. ഒരു അധ്യാപകനായി അറിയപ്പെടുന്നതിൽ അദ്ദേഹം ഏറെ സന്തോഷിച്ചിരുന്നു.
രബീന്ദ്രനാഥ ടാഗോർ: ടാഗോർ മഹാകവിയും അധ്യാപകനുമായിരുന്നു. പ്രകൃതിയോടൊപ്പം സ്വതന്ത്രമായി പഠിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം സ്ഥാപിച്ച ശാന്തിനികേതൻ പ്രശസ്തമായ വിദ്യാഭ്യാസ കേന്ദ്രമായി മാറി.
Content Highlights: Anne Sullivan's innovative child-centered teaching methods for Helen Keller, Maria Montessori's self-directed learning approach for children, Savitribai Phule's pioneering role in women's education in India, APJ Abdul Kalam's passion for teaching and inspiring the youth, Rabindranath Tagore's nature-based free learning at Shantiniketan