ചിക്കൻ ഡോണട്ട് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിനോക്കിയാലോ !

ആവശ്യമായ സാധനങ്ങൾ:
ചിക്കൻ- അരക്കിലോ (എല്ലില്ലാത്തത്)
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി- ആറ് അല്ലി
റസ്‌ക് പൊടിച്ചത്- ആവശ്യത്തിന്
ചില്ലി ഫ്‌ളേക്സ്- അര ടീസ്പൂൺ
കുരുമുളക് പൊടി- അരടീസ്പൂൺ
മല്ലിയില- പാകത്തിന്
ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
മുട്ട- രണ്ടെണ്ണം
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചിക്കനും പച്ചമുളകും വെളുത്തുള്ളിയും നന്നായി പേസ്റ്റാക്കുക. ഇതിലേക്ക് ചില്ലി ഫ്‌ളേക്സ്, കുരുമുളകുപൊടി, കുറച്ച് റസ്‌ക് പൊടി, മല്ലിയില, ചീസ് എന്നിവയിട്ട് കുഴച്ചെടുക്കുക. കുഴച്ചത് ഉരുളകളാക്കി ഡോണട്ട് ആകൃതിയിലാക്കുക. എന്നിട്ട് മുട്ടയിൽ മുക്കി റസ്‌ക്പൊടിയിൽ പൊതിഞ്ഞെടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കാം.
Content Highlights: Step-by-step guide to making chicken donuts, List of essential ingredients including boneless chicken and cheese, Simple preparation and frying instructions for a crispy snack