ആനദിനമാണല്ലോ ഇന്ന്, ഒരു രസികൻ ആനപ്പാട്ടിതാ!

#സന്തോഷ് ജി. പഴവീട്

ഇല്ലിക്കാട്ടിൻ ചില്ലയൊടിച്ച്

പുല്ലുകളൊക്കെ ചവിട്ടി മെതിച്ച്

കുംഭകുലുക്കി തുമ്പിയുമാട്ടി

ആനക്കൂട്ടം വരവായീ.

കൊമ്പനൊരുത്തൻ നേതാവ്

വമ്പോടങ്ങനെ പോകുമ്പോൾ

പിടിയാനകളും കുട്ടികളും

വെച്ചടി വെച്ചടി പിന്നാലെ

കൊച്ചു കുസൃതിക്കൊമ്പന്മാർ

കൂട്ടം തെറ്റി നടക്കുമ്പോൾ

നേർവഴികാട്ടാൻ പിടിയാനകളും

അവരോടൊപ്പം പായുന്നു.

തീറ്റ കഴിഞ്ഞിട്ടെല്ലാർക്കും

അരുവിയിൽ നല്ലൊരു നീരാട്ട്

ആഹാ! കാണാനെന്തു രസം

ആനക്കാഴ്ച്ചകൾ ബഹുകേമം!

Content Highlights: Charming Malayalam poem describing wild elephants in a forest setting.