കൂണുകൾ കാണാനും കറിവെക്കാനും നല്ലതാണ്. കവിത വായിക്കാം

'കാണാനഴകായ് തൊടിയിൽ നീളേ
കൂണുകൾ പൊട്ടിവിടർന്നല്ലോ,
ഊണിനു നല്ലൊരു കറിയാക്കാനായ്
വേണം', മുത്തശ്ശി ചൊല്ലുകയായ്
കോണുകൾതോറുമരിച്ചുപെറുക്കി
കൂണുകൾ നുള്ളിയെടുക്കുമ്പോൾ
കൂടെക്കൂടിയ കുട്ടികളോട്
വീണ്ടും മുത്തശ്ശി പറയുന്നു:
'തോരൻ വെക്കാം, തൊടുകറി വെക്കാം
പോഷകമുണ്ടിതിലാവോളം
കൂണുകൾ പലവിധ,മെന്നാൽ ചിലതിൽ
മാരകമാകും വിഷമുണ്ടേ
ഭക്ഷണമാക്കാൻ കൊള്ളാവുന്നതു
കണ്ടെത്തീടുകിലതു ഭാഗ്യം!'
Content Highlights: Distinguishing between edible and poisonous mushroom varieties