കുട്ടികൾ അറിഞ്ഞിരിക്കട്ടെ സുരക്ഷയുടെ പാഠങ്ങൾ

റോഡപകടങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. അൽപം ക്ഷമയും ശ്രദ്ധയുമുണ്ടെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • റോഡിലെ നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യവും കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം.
  • റോഡ് മുറിച്ചുകടക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. സീബ്രാവരകളുണ്ടെങ്കിൽ അതിലൂടെ മാത്രം റോഡുമുറിച്ച് കടക്കാൻ കുട്ടികളോട് പറയുക.
  • സീബ്രാവരകളില്ലാത്ത റോഡിന്റെ ഇരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കാൻ നിർദ്ദേശിക്കുക.
  • ബസിലും മറ്റ് വാഹനങ്ങളിലും സഞ്ചരിക്കുമ്പോൾ കൈയും തലയും പുറത്തിടരുതെന്ന കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം.
  • കുട്ടികളുടെ യാത്ര സ്‌കൂൾ ബസിലാണെങ്കിൽ ബസിൽ ആടിയും പാടിയും കളിക്കരുതെന്ന് അവരോട് പറയണം.
  • ഓട്ടോയിലും ജീപ്പിലും കുട്ടികളെ കുത്തിനിറച്ച് സ്‌കൂളിൽ കൊണ്ടുപോകുന്നത് കർശനമായി തടയണം.
  • ട്രാഫിക് ലൈറ്റുകളെപ്പറ്റി പറഞ്ഞുകൊടുക്കണം. റോഡിൽ കാട്ടേണ്ട മര്യാദകളും സുരക്ഷയുടെ പാഠങ്ങളും അവർ അറിഞ്ഞിരിക്കട്ടെ.

Content Highlights: Teach children basic traffic rules and road discipline., Always use zebra crossings to cross roads safely.