കുഞ്ഞിപ്പാവയുടെ സങ്കടം മാറിയതെങ്ങനെയെന്നറിയാമോ? കഥ വായിക്കാം

കുഞ്ഞുണ്ണിയുടെ കളിപ്പാട്ടക്കൂട്ടത്തിൽ കുഞ്ഞിപ്പാവ ഒറ്റയ്ക്കായിരുന്നു. ജിമ്മൻകാറിനേയും കിച്ചൻ സൈക്കിളിനേയും ഡുണ്ടൻ ബൈക്കിനേയുമൊക്കെ കുഞ്ഞുണ്ണി കളിക്കാൻ എടുത്തുകൊണ്ടു പോയി. കുഞ്ഞുണ്ണി ആ കുഞ്ഞു വണ്ടികളെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നുണ്ടായിരുന്നു. 'ഞാനും ഒരു കുഞ്ഞു വണ്ടി ആയിരുന്നെങ്കിൽ എനിക്കും മുറിയിൽ ഓടിച്ചാടി കളിക്കാമായിരുന്നു!', കുഞ്ഞിപ്പാവ സങ്കടത്തോടെ കണ്ണുചിമ്മി.
ഓടിക്കളക്കുന്നതിനിടെ സൈക്കിളിന്റെ വീല് ഇളകി. ബൈക്കിന്റെ സീറ്റ് കീറി. കാറിന്റെ ഡോർ പൊട്ടി. ''ഹൊ നിന്നെപ്പോലെ ഞങ്ങളും പാവകൾ ആയിരുന്നെങ്കിൽ ഇങ്ങനെ പൊട്ടിപ്പൊടിയേണ്ടി വരില്ലായിരുന്നു!'', അവർ കുഞ്ഞിപ്പാവയോട് പറഞ്ഞു. പാവയായിപ്പോയതിൽ സങ്കടപ്പെടേണ്ട കാര്യമില്ലെന്ന് മനസ്സിലായ കുഞ്ഞിപ്പാവ കുഞ്ഞുവണ്ടികളുടെ സങ്കടം മാറ്റാൻ ഒരു പാട്ടു പാടി.
Content Highlights: A touching tale about a lonely little doll named Kunjippava in Kunjuunni's toy collection.