കായികപ്രതിഭകളെ അനുമോദിച്ചു

മൊഗ്രാൽ : കരാട്ടെ, തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പുകളിൽ സംസ്ഥാനതലത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഇശൽഗ്രാമത്തിലെ കായികപ്രതിഭകളായ റഹ്സ മറിയം, ഹംദാൻ അബ്ദുല്ല എന്നിവരെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി അനുമോദിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. പി അബ്ദുൽ ഖാദർ ഉപഹാരങ്ങൾ വിതരണം ചെയ്തു. എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷനായി. മുഹമ്മദ് കുഞ്ഞി ടൈൽസ് , എം .എ. അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Content Highlights: Mogral Desheeya Vedhi felicitated state-level martial arts gold medal winners Rahsa Mariyam and Hamdan Abdulla.