അക്ഷരസമ്മാനം സ്നേഹാദരം

തൃക്കരിപ്പൂർ : മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലാ ഗ്രന്ഥാലയം സ്നേഹാദരം സംഘടിപ്പിച്ചു. വിജയ റൂറൽ ഡിവലപ്‌മെന്റ് ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി. തമ്പാൻ അധ്യക്ഷനായി.
മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ റൂറൽ ഡിവലപ്‌മെന്റ് ഫൗണ്ടേഷൻ (വി.ആർ.ഡി.എഫ്.) ഗ്രന്ഥശാലയ്ക്ക് നൽകിയ ഏകദേശം 46,000 രൂപ വിലവരുന്ന പുസ്തകങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങി. എ. കുഞ്ഞിക്കണ്ണൻ, എം.വി. അനീഷ്, പ്രയാഗ് എസ്. രാമൻ, നിതാര ലിനീഷ്, മനോജ്‌കുമാർ കണിച്ചുകുളങ്ങര, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ, തിരുവാതിരയിൽ മികവ് തെളിയിച്ച ഈയ്യക്കാട്ടെ വനിതാവേദി പ്രവർത്തകർ എന്നിവരെ ആദരിച്ചു.എം. ഗംഗാധരൻ, പി. സദാനന്ദൻ, വി.എം. മധുസൂദനൻ, ബിനേഷ് കുമാർ വിത്തൻ, വി.എം. സതീശൻ, സബ്‌ന സജിത്ത്, ടി.ടി. തമ്പായി, സന്തോഷ് കുമാർ, പി. രാജഗോപാലൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.