കാസർകോട് ഉപജില്ലാ ശാസ്ത്രോത്സവം: കുണ്ടംകുഴി ജി.എച്ച്.എസ്.എസ്. ജേതാക്കൾ

പൊയിനാച്ചി : കേരള സ്കൂൾ ശാസ്ത്രാത്സവം കാസർകോട് ഉപജില്ലാമേളയിൽ 812 പോയിന്റ് നേടി കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ 739 പോയിന്റ് നേടി രണ്ടും ഇരിയണ്ണി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 640 പോയിന്റ് നേടി മൂന്നും സ്ഥാനം നേടി.
ശാസ്ത്രമേളയിൽ കുണ്ടംകുഴി സ്കൂൾ 168 പോയിന്റ് നേടി ഒന്നാമതെത്തി. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസും നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസും 127 വീതം പോയിന്റ് നേടി രണ്ടാമതും ചെമ്മനാട് ജമാ-അത്ത് എച്ച്.എസ്.എസ്. 105 പോയിന്റ് നേടി മൂന്നാമതുമെത്തി. ഗണിതശാസ്ത്ര മേളയിൽ കുണ്ടംകുഴി സ്കൂൾ 189-ഉം ചെമ്മനാട് ജമാ അത്ത് സ്കൂൾ 160-ഉം ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്. 157-ഉം പോയിന്റ് നേടി.
സാമൂഹ്യശാസ്ത്രമേളയിൽ കുണ്ടംകുഴി സ്കൂൾ 97 പോയിന്റ് നേടി ഒന്നാമതെത്തി. 83 പോയിന്റ് വീതം നേടിയ നേടിയ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിനും ചെമ്മനാട് ജമാ-അത്ത് ഹയർ സെക്കൻഡറി സ്കൂളിനുമാണ് രണ്ടാം സ്ഥാനം. ഇരിയണ്ണി ജി.വി.എച്ച്. എസ്.എസ്. 68 പോയിന്റ് നേടി മൂന്നാമതെത്തി.
ഐ.ടി.മേളയിൽ 99 പോയിന്റ് നേടിയ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. 73 പോയിന്റ് നേടിയ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടും 65 പോയിന്റ് നേടിയ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്. മൂന്നും സ്ഥാനം നേടി.
പ്രവൃത്തിപരിചയ മേളയിൽ കുണ്ടംകുഴി സ്കൂൾ 313 പോയിന്റ് നേടി ഒന്നാമതെത്തി. ചെമ്മനാട് ജമാ അത്ത് ഹയർസെക്കൻഡറി സ്കൂൾ 292 പോയിന്റ് നേടി രണ്ടും നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ്. 274 പോയിന്റ് നേടി മൂന്നും സ്ഥാനം നേടി.