മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഗൃഹോപകരണങ്ങൾ നൽകി

കാസർകോട് : നഗരസഭ 2025-26 വാർഷികപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഗൃഹോപകരണങ്ങൾ നൽകി. നഗരസഭാധ്യക്ഷ ഷാഹിന സലീം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എം.ഹനീഫ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സമീന മുജീബ്, മെഹറുന്നിസ ഹമീദ്, കൗൺസിലർമാരായ തഷ്‌റീഫ ബഷീർ, ആർ.രഞ്ജീഷ, കെ.എൻ.ഉമേശൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ചന്ദന ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ പോലീസ് എ.എസ്.ഐ. പ്രകാശൻ ബോധവത്കരണ ക്ലാസും ലീഡ് ബാങ്ക് ജില്ലാ കോഡിനേറ്റർ നക്ഷത്ര കെ.സി.സി. ലോണിനെക്കുറിച്ചുള്ള ക്ലാസും നൽകി.