മാതൃസംഗമം നടത്തി

നർക്കിലക്കാട് : വരക്കാട് ശാസ്താനഗർ ധർമശാസ്താ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് മാതൃസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു.
ആഘോഷക്കമ്മറ്റി ചെയർമാൻ എൻ.കെ. സാലു അധ്യക്ഷയായി. ഫണ്ട് ശേഖരണം, വിഷ്ണുപ്രകാശ് കുണ്ട്ലായരും പച്ചക്കറി വിത്ത് വിതരണം കൃഷി ഓഫീസർ വി.വി. രാജീവനും ഉദ്ഘാടനം ചെയ്തു. കെ. ബാലൻ പരപ്പ, എം. വിഷ്ണു കുണ്ട്ലായർ, വി.സി.പദ്മനാഭൻ, കെ. ജനാർദനൻ, ടി.വി. അപ്പുക്കുട്ടൻ, ടി.സി. രാമചന്ദ്രൻ, എം.കെ. രാധ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ടി.പി. രാഘവൻ, ബിന്ദു മുരളീധരൻ, സുരേഷ് പുലിക്കോടൻ എന്നിവർ സംസാരിച്ചു. കെ. ജാനകി, തമ്പായി മേച്ചേരി, ഡോ. ദേവിക ദിനേഷ് എന്നിവരെ ആദരിച്ചു.