കെ. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

മാണിയാട്ട് : ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്‌കാര സമർപ്പണം നടത്തി. മാണിയാട്ട് നടന്ന ചടങ്ങിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാനദായിനി ഭാരവാഹികളായ കെ. സുരേഷ്, സി. സുരേശൻ എന്നിവർ ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തിപത്രവും പതിനായിരും രൂപയുടെ പുസ്തകങ്ങളുമടങ്ങുന്നതാണ് പുരസ്‌കാരം. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. പ്രഭാകരൻ അധ്യക്ഷതവഹിച്ചു.

വി.പി. അരവിന്ദ് തയ്യാറാക്കിയ 'വിജ്ഞാനദായിനി -ദ ഡോണർ ഓഫ് വിസ്ഡം' ഡോക്യുമെൻഡറി സംഘാടകസമിതി ചെയർമാൻ എം.വി. കോമൻ നമ്പ്യാർ സ്വിച്ച് ഓൺ ചെയ്തു. വിദ്വാൻ പി. കേളു നായരെക്കുറിച്ച് ഒ.വി. ചന്തു നായർ രചിച്ച കവിത തേജസ്വിനി ആലപിച്ചു. ഇ.പി. രാജഗോപാലൻ രചിച്ച 'അയാൾ അല്ലെങ്കിൽ ഞാൻ ഇങ്ങനെയൊക്കെയാണ്' - പുസ്തകം ചടങ്ങിൽ സുഭാഷ്ചന്ദ്രൻ പ്രകാശനംചെയ്തു. എ.കെ. ശ്രീധരൻ ഏറ്റുവാങ്ങി.

എ.വി. സന്തോഷ്‌കുമാർ, പി. പ്രേമചന്ദ്രൻ, ഉദിനൂർ ബാലഗോപാലൻ, അനുസ്മരണസമിതി അംഗം കെ.വി. പ്രഭാകരൻ, ലൈബ്രേ​റിയൻ പി. പ്രജിന ഏറ്റുവാങ്ങി. കെ. മോഹനൻ, കെ. സുരേഷ്, ഡോ. എ.വി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. വായനശാലയ്ക്കുള്ള പുസ്തകം ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ എം.വി. രാധ കൈമാറി.