×

ഇടയിലക്കാട് നാഗവനത്തിലെ കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതില്‍ ദുരൂഹത

തൃക്കരിപ്പൂര്‍:ഇടയിലക്കാട് നാഗ വനത്തിലെ കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതില്‍ ദുരൂഹത. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പത്തോളം കുരങ്ങുകളാണ് ചത്തത്. പ്രായാധിക്യം കൊണ്ടാണ് കുരങ്ങുകള്‍ ചാകുന്നതെന്നാണ് ആദ്യം കരുതിയത്. കുഞ്ഞുങ്ങളായ കുരങ്ങുകള്‍ പോലും ചാവുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്.
നാട്ടുകാരുമായി സൗഹൃദത്തില്‍ കഴിയുകയാണ് ഇവിടുത്തെ 30 ഓളം കുരങ്ങുകള്‍. ഇടയിലക്കാട്ടിലെ ചാലില്‍ മാണിക്കം എല്ലാദിവസവും കുരങ്ങുകള്‍ക്ക് ഉപ്പിടാത്ത ചോറ്് നല്‍കി വരുന്നുണ്ട്. കുര ങ്ങുകള്‍ക്ക് പ്രത്യേക രോഗമൊന്നുമില്ലെന്നാണ് ഇവരും പറയുന്നത്.
കുരങ്ങുകളെ ആരോ ചിലര്‍ ബോധപൂര്‍വം കൊന്നൊടുക്കുന്നതായി സംശയമുണ്ട്. ഇടയിലക്കാടിലെത്തുന്ന സഞ്ചാരികളുടെ കൗതുക കാഴ്ച കൂടിയാണ് ഇവിടുത്തെ വാനരന്മാര്‍. എല്ലാ വര്‍ഷവും തിരുവോണത്തിന്റെ തൊട്ടടുത്ത അവിട്ടം നാളില്‍ നാട്ടുകാരും കുട്ടികളും വാനരര്‍ക്ക് സദ്യഒരുക്കി നല്‍കാറുണ്ട്.
കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

Post Your Comment

ഇടയിലക്കാട് നാഗവനത്തിലെ കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതില്‍ ദുരൂഹത

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...