×

ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ ജില്ലയ്ക്ക് മികച്ച നേട്ടം

കാസര്‍കോട്:കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ വളാഞ്ചേരി കെ.വി.എം.ഇ.എസ്. കോേളജില്‍ സംഘടിപ്പിച്ച ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം. യു.പി. വിഭാഗത്തില്‍ ചെറുവത്തൂര്‍ ഓലാട്ട് എ.യു.പി. സ്‌കൂളിലെ ശ്രീലക്ഷ്മി മൂന്നാംസ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആയിഷത്ത് റിസ്വാന നാലാംസ്ഥാനവും കരസ്ഥമാക്കി.
പദപ്പയറ്റ് മത്സരത്തില്‍ ഹൈസ്‌കൂള്‍തലത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അബ്ദുല്ല മുഹമ്മദ് രണ്ടാംസ്ഥാനവും ഫാത്തിമത്ത് റിസ്വാന നാലാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ ഫാത്തിമ നാസ് (ജി.യു.പി. സ്‌കൂള്‍ ബാര) ആറാം സ്ഥാനവും കരസ്ഥമാക്കി.

Post Your Comment

ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ ജില്ലയ്ക്ക് മികച്ച നേട്ടം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...