രാമച്ച പുൽത്തകിടി നിർമാണം തുടങ്ങി

മട്ടന്നൂർ : പരിസ്ഥിതി-മണ്ണ്‌ സംരക്ഷണത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ എവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ്​ (എ.എസ്.​ജി.) യൂണിറ്റ് നടപ്പാക്കുന്ന രാമച്ച പുൽത്തകിടി നിർമാണം തുടങ്ങി.

ആദ്യഘട്ടത്തിൽ വിമാനത്താവളം സ്ഥിതി ചെയ്യുന്ന കീഴല്ലൂർ പഞ്ചായത്തിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. വളയാൽ ഗവ. ആയുർവേദ ആസ്പത്രിക്ക്​ സമീപം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ രാമച്ചത്തൈകൾ നട്ട്

ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.​എഫ്.​ സീനിയർ കമൻഡാന്റ്​ നിതിൻ കുമാർ ത്യാഗി, ഡെപ്യൂട്ടി കമൻഡാന്റ്​ പി.എസ്. ശ്രീജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.കെ. പ്രഭാകരൻ, പഞ്ചായത്ത്​ അംഗങ്ങളായ കെ.സി. അനിത, എ. പ്രകാശൻ എന്നിവർ സംസാരിച്ചു. പഴശ്ശി കനാലിന്റെ പ്രധാന ടണൽ തകർന്ന കാര തെളുപ്പ്​ പ്രദേശത്ത്​ അടുത്ത ദിവസങ്ങളിൽ രാമച്ചത്തൈകൾ നടും.