പരിസ്ഥിതി ശില്പശാല നടത്തി

ഇരിട്ടി : ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ചാപ്റ്റർ, പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്, മുഴക്കുന്ന് ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി എന്നിവരുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ജി. ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഇ. സുധീർ അധ്യക്ഷത വഹിച്ചു. ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ മുഖ്യഭാഷണം നടത്തി. ഹോമിയോ മെഡിക്കൽ ക്യാമ്പ്, പരിസര ശുചീകരണം, ഔഷധത്തോട്ട നിർമാണം, ഔഷധസസ്യ തിരിച്ചറിയൽ മത്സരം, ആരോഗ്യ ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം, കലാപരിപാടികൾ, തുടങ്ങിയ നടത്തി. ഒയിസ്ക പ്രതിനിധി എൻ.കെ. ഹസ്സൻ, ഡിസ്പെൻസറി ജീവനക്കാരായ പി. ജിജീഷ്, പി. സുജിത്ത്, എ.എസ്. അർച്ചന, എം.എൽ. നിമ്മി, എൻ.എസ്.എസ്. ലീഡർമാരായ അഫ്നാൻ മൊയ്ദു, പി. ഐശ്വര്യ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ദീപ ചിറ്റാക്കൂൽ എന്നിവർ സംസാരിച്ചു. ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഔഷധസസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നടന്നു.