ഡയബറ്റിക് ഡി വാരിയേഴ്സ് കുടുംബസംഗമം

ചെറുതാഴം വയലപ്ര ഫ്ലോട്ടിങ് പാർക്കിൽ നടന്ന ടൈപ്പ്-1 പ്രമേഹ രോഗബാധിതരായ കുട്ടികളുടെയും രക്ഷിതാക്കളുടെയുംഡയബറ്റിക് ഡി വാരിയേഴ്സ് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
ചെറുതാഴം വയലപ്ര ഫ്ലോട്ടിങ് പാർക്കിൽ നടന്ന ടൈപ്പ്-1 പ്രമേഹ രോഗബാധിതരായ കുട്ടികളുടെയും രക്ഷിതാക്കളുടെയുംഡയബറ്റിക് ഡി വാരിയേഴ്സ് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

പിലാത്തറ: പിലാത്തറ ലയൺസ് ക്ലബ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ശിശുരോഗവിഭാഗം, മെക്ക്ട്രോണിക്സ് എന്നിവയുടെ നേതൃത്വത്തിൽ ടൈപ്പ്-ഒന്ന് പ്രമേഹബാധിതരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഡയബറ്റിക് ഡി വാരിയേഴ്സ് കുടുംബസംഗമം നടന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. എം.ടി.പി. മുഹമ്മദ്, ലയൺസ് ഡിസ്ട്രിക്ട് സർവീസ് കോഡിനേറ്റർ സിദ്ധാർഥൻ വണ്ണാരത്ത്, ക്ലബ് പ്രസിഡന്റ് എം.വി. ശംഭു, സെക്രട്ടറി എം. രാമചന്ദ്രൻ, ശിശുരോഗവിഭാഗം പ്രൊഫ. ഡോ. ജി. റീത്ത എന്നിവർ സംസാരിച്ചു.

ഡോ എ .ജിതേഷിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സുംബ ഡാൻസും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Content Highlights: A family meet of children with Type 1 diabetes and their parents was organized by Lions Club and Kannur Government Medical College at Pilathara.