ഇതാ ഒരു ഇതിഹാസം പിറന്നിരിക്കുന്നു...! സമുദ്ര സാഹസികതയുടെ എവറസ്റ്റ് കീഴടക്കി കിര്‍സ്റ്റന്‍

കിര്‍സ്റ്റന്‍ ന്യുഷിഫര്‍ | Photo: Getty Images
കിര്‍സ്റ്റന്‍ ന്യുഷിഫര്‍ | Photo: Getty Images

കഠിനമായ സമുദ്രപാതയായിരുന്നു, പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നിട്ടും 'സമുദ്ര സാഹസികതയുടെ എവറസ്റ്റ്' കീഴടക്കി കിര്‍സ്റ്റന്‍ നോയിഷാഫർ ഒടുവില്‍ തീരം തൊട്ടു. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒന്നാമതെത്തുന്ന ആദ്യവനിതയെന്ന ചരിത്രത്തിലേക്ക് കൂടിയാണ് 39 വയസ്സുകാരിയായ ആ ധീരനാവിക കാലെടുത്തുവെച്ചത്. ഏതൊരു സമുദ്രസഞ്ചാരിയും ഭയപ്പെട്ടുപോകുന്ന അതിദുര്‍ഘട പാത പിന്നിട്ട് ഏപ്രില്‍ 27 വ്യാഴാഴ്ച ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് കിര്‍സ്റ്റന്റെ മിനിഹാഹ എന്ന പായ്‌വഞ്ചി കരയണഞ്ഞത്. 

ഗോള്‍ഡന്‍ ഗ്ലോബ് റേസിനുള്ള 16 അംഗ സംഘത്തിലെ ഏക വനിതയായിരുന്നു കിര്‍സ്റ്റന്‍. ഫ്രാൻസിലെ ലെ-സബ്ലെ ദെലോൻ തുറമുഖത്തുനിന്ന് 2022 സെപ്‌റ്റംബർ നാലിന് ആരംഭിച്ച യാത്ര 235 ദിവസവും അഞ്ച് മണിക്കൂറും 43 മിനുട്ടും 47 സെക്കന്റും കൊണ്ടാണ് കിര്‍സ്റ്റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.  30,290 നോട്ടിക്കല്‍ മൈല്‍ ദൂരമാണ്  (48000 കിലോ മീറ്റര്‍ ) ഫൈബര്‍ ഗ്ലാസ് ബോട്ടില്‍ ഒറ്റയ്ക്ക് മഹാസമുദ്രങ്ങളിലൂടെ അവര്‍ പിന്നിട്ടത്. 

Content Highlights: Kirsten Neuschäfer becomes first woman to win historic Golden Globe Race

Continue reading