മാര്‍ പാംപ്ലാനിയുടെ 'റബര്‍കട'; 300 രൂപയും വോട്ട് ബാങ്കും

കേരളത്തിലെ ക്രിസ്ത്യാനികള്‍ വ്യാപാര-വാണിജ്യ രംഗത്ത് അവരുടെ സവിശേഷ കഴിവുകള്‍ തെളിയിച്ചവരാണ്. വാണിജ്യാവശ്യത്തിനു വന്നവര്‍ തന്നയാണ് ഇവിടെ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചതും സഭക്ക് അടിത്തറയിട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചുകൂടം സ്ഥാപിച്ചതും പത്രം തുടങ്ങിയതും അവരാണ്. ആശുപത്രികളും പള്ളിക്കൂടങ്ങളും ആരംഭിച്ചത് സേവനം എന്ന നിലക്കാണെങ്കിലും അതില്‍ വന്‍ മുതല്‍ മുടക്കിനും ലാഭത്തിനും ഉള്ള സാധ്യതകള്‍ പിന്നീട് മനസിലാക്കി. സത്യ വിശ്വാസത്തിനു വിരുദ്ധമല്ലാത്ത സാധ്യതകളൊന്നും ഉപേക്ഷിക്കാറില്ല. ഇപ്പോള്‍ ഒരു റബര്‍ കട തുറക്കാനാണ് ആലോചിക്കുന്നത്. ശകലം വന്‍തോതിലാണ്. രൂപ/ഡോളര്‍ നിരക്കിലല്ല വ്യാപാരം. പഴയ ബാര്‍ട്ടര്‍ ഇടപാടാണ്. സാധനം കൊടുത്ത് സാധനം വാങ്ങുക. അതായത് കപ്പ കൊടുത്ത് ചക്ക, മാങ്ങ കൊടുത്ത് തേങ്ങാ എന്ന മട്ടില്‍. നമ്മള്‍ ക്വിന്റല്‍ കണക്കിലോ ടണ്‍ കണക്കിലോ റബര്‍ അങ്ങോട്ട് കൊടുക്കും. അതിന് കിലോക്ക് 300 രൂപ പ്രകാരം വില കിട്ടണം. ഇവിടെ അല്‍പ്പം കാശിന്റെ ഏര്‍പ്പാട് ഉണ്ട്. പിന്നെയാണ് ബാര്‍ട്ടര്‍. അപ്പോള്‍ ഞങ്ങള്‍ ബി.ജെ.പിക്ക് ഒരു ലോക്‌സഭാ എം പിയെ അങ്ങോട്ട് നല്‍കും. ഇതാണ് ഇപ്പോഴത്തെ പ്ലാന്‍.
റബര്‍ കട തുറക്കാനുള്ള ദൗത്യം സഭ ഏല്പിച്ചിരിക്കുന്നതോ, അഥവാ സ്വയം ഏറ്റെടുത്തിരിക്കുന്നതോ സീറോ മലബാര്‍ സഭ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പാംപ്ലാനി ആണ്. തലശ്ശേരിയില്‍ നടന്ന കത്തോലിക്കാ കര്‍ഷകരുടെ യോഗത്തിലും പിറ്റേന്നും നടത്തിയ വിശദീകരണത്തിലുമാണ് മാര്‍ പാംപ്ലാനി കട തുറക്കാന്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചത്.
Content Highlights: controversies over Mar Pamplany's remark on rubber price, Sunnykutty Abraham writes