പ്രേക്ഷകരായിരുന്നില്ല,സിനിമയാണ്‌ കാണികളില്‍നിന്ന് അകന്നത്; 2018 ഓര്‍മ്മപ്പെടുത്തുന്നത് | Showreel

#എന്‍.പി. മുരളീകൃഷ്ണന്‍
'2018' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
'2018' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

ബിഗ് സ്‌ക്രീനില്‍ തന്നെ കാണണമെന്നു തോന്നിപ്പിക്കുന്ന ഒരു സിനിമ വന്നാല്‍ പ്രേക്ഷകര്‍ മൊബൈല്‍ ഫോണിന്റെ ചെറുചതുരത്തില്‍നിന്ന് തിയേറ്ററിലേക്ക് തിരിച്ചെത്തും. കാണികള്‍ ഒരിക്കലും സിനിമയില്‍നിന്ന് അകന്നിരുന്നില്ല. സിനിമയാണ് അവരില്‍നിന്ന് അകന്നത്. എന്തെങ്കിലും പുതുമ സമ്മാനിക്കുന്ന ഒന്നാണെന്ന് തോന്നിയാല്‍ ആ സിനിമയെ പ്രേക്ഷകര്‍ കൈവിടാറില്ല. ഈ വര്‍ഷം മെയ് മാസം വരെ മലയാളത്തില്‍ സംഭവിച്ച ഏക തിയേറ്റര്‍ ഹിറ്റായ 'രോമാഞ്ചം' തന്നെ ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. പുതുമയോ ആസ്വാദനക്ഷമതയോ നല്‍കുന്നതില്‍ ജനപ്രിയകല പരാജയപ്പെടുമ്പോഴാണ് ആളുകള്‍ അതില്‍നിന്ന് അകലുന്നതും.

കോവിഡ് രൂപപ്പെടുത്തിയ പ്രതിസന്ധിയും കോവിഡ് കാലത്ത് ആളുകളുടെ സിനിമാസ്വാദന ശീലത്തെ നിലനിര്‍ത്തിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ജനകീയതയും പാടേ തളര്‍ത്തിയ തിയേറ്റര്‍ വ്യവസായം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. കാണികളെ ആകര്‍ഷിക്കും വിധമുള്ള സിനിമകളൊരുക്കി ഒ.ടി.ടി., ടെലിവിഷന്‍ സ്‌ക്രീനില്‍നിന്നു ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം കൂടിയായിരുന്നു കോവിഡാനന്തര ചലച്ചിത്ര, തിയേറ്റര്‍ വ്യവസായത്തിന് ഉണ്ടായിരുന്നത്. ബിഗ് ബജറ്റ്-പോപ്പുലര്‍ കാരക്ടര്‍ സിനിമകള്‍ നിര്‍മിച്ചാണ്ലോകമെങ്ങുമുള്ള സിനിമാ വിപണി ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. സ്‌പൈഡര്‍മാന്‍, ജെയിംസ്‌ബോണ്ട്, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ജുറാസിക് വേള്‍ഡ്, അവതാര്‍ സീരിസുകള്‍ കോവിഡിനു ശേഷം തിയേറ്ററിലെത്തിച്ചാണ് ഹോളിവുഡ് മാന്ദ്യത്തെ മറികടന്നത്. ഇന്ത്യന്‍ സിനിമയും ഈ മാതൃകയാണ് തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ അവലംബിച്ചത്. തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികള്‍ കുറേക്കൂടി വേഗത്തില്‍ വന്‍ ബജറ്റ് സിനിമകളിലൂടെ ഇതു നേടിയെടുത്തെങ്കിലും ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'പത്താനി'ലൂടെയാണ് ബോളിവുഡ് ദീര്‍ഘകാലം നീണ്ടുപോയ മാന്ദ്യത്തെ മറികടന്നത്. 

Content Highlights: Malayalam movie industry, Showreel by np muraleekrishnan

Continue reading