'മാമന്നൻ' അവർക്കു മുന്നിൽ ഇരിക്കുമ്പോൾ; തേവരും ഗൗണ്ടരും നായ്ക്കരും വഴിമാറുകയാണ്‌ | ഷോ റീല്‍

SHOW REEL
#എന്‍.പി. മുരളീകൃഷ്ണന്‍
.
.

തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍, നായ്ക്കര്‍ തുടങ്ങി തമിഴ്‌നാട് വോട്ട് ബാങ്കില്‍ നിര്‍ണായക സ്വാധീനമുള്ളവരും ഭൂവുടമകളുമായ ഭൂരിപക്ഷ സമുദായങ്ങളാണ് തമിഴ് ഗ്രാമങ്ങളെ ഇപ്പോഴും പരോക്ഷമായെങ്കിലും നിയന്ത്രിച്ചുപോരുന്നത്. അതത് പ്രദേശങ്ങളില്‍ ജനങ്ങളില്‍ നിര്‍ണായക സ്വാധീനവും നേതൃശേഷിയും പരമ്പരയായി കൈമാറിപ്പോരുന്ന രക്ഷകര്‍തൃത്വവുമുള്ള ഈ നാട്ടുപ്രമാണിമാരെ മാറ്റിനിര്‍ത്തി തമിഴ്‌നാട് കക്ഷിരാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്ക് സാധ്യമല്ല. രാഷ്ട്രീയവും ജാതിസമുദായ സമവാക്യങ്ങളും സിനിമയും ഒന്നിനൊന്ന് വേറിട്ടല്ലാതെ ഇഴചേര്‍ന്നു പോകുന്ന തമിഴ് മണ്ണിന്റെ കീഴ്‌വഴക്കത്തിന് ഒട്ടു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ബ്രാഹ്‌മണ്യത്തെ എതിര്‍ത്തു കൊണ്ടുള്ള ദ്രാവിഡബോധം വേരുറച്ചതോടെയാണ് ഭൂവുടമകളായ ജാതിവിഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രബലമാകുന്നത്. അങ്ങനെ കൊങ്കുനാട്ടില്‍ ഗൗണ്ടര്‍ വിഭാഗവും തെക്കന്‍ തമിഴ്‌നാട്ടില്‍ തേവരും വടക്കന്‍ ജില്ലകളില്‍ വണ്ണിയരും, മധുര, തേനി പ്രദേശങ്ങളില്‍ നായ്ക്കരും ഭൂരിപക്ഷ സാന്നിധ്യങ്ങളായി. സമൂഹത്തിന്റെ പരിച്ഛേദമെന്നോണം ഭൂരിപക്ഷ നേതൃസമുദായങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍നിന്ന് തമിഴ് സിനിമ മാറിനിന്നില്ല. തത്ഫലമായി ഗൗണ്ടര്‍, തേവര്‍ നാമങ്ങള്‍ സ്വീകരിച്ച നിരവധിയായ സിനിമകളാണ് പ്രാരംഭകാലം തൊട്ട് തമിഴിലുണ്ടായത്. ഇത്തരം സിനിമകളില്‍ മിക്കതും ദ്രാവിഡ, തമിഴ് മക്കള്‍ പ്രാദേശികവാദത്തെ മുറുകെപ്പിടിക്കുന്നതും ജാതീയതയ്‌ക്കെതിരെ ശബ്ദിക്കുന്നവയുമാണെങ്കില്‍ക്കൂടി ഭൂരിപക്ഷ സമുദായങ്ങളുടെ വാഴ്ത്തുപാട്ടു ശീലത്തില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല.

Content Highlights: caste in tamil cinema; Show reel By N P Muraleekrishnan

Continue reading