ജനകീയ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ജനകീയ ഹോട്ടല്‍, പിടിച്ചെടുത്ത പഴകിയ ഭക്ഷണം
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ജനകീയ ഹോട്ടല്‍, പിടിച്ചെടുത്ത പഴകിയ ഭക്ഷണം

കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചോറ്, പൊറോട്ട, സാമ്പാര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

പുതിയ ബസ് സ്റ്റാന്‍ഡിലെ ജനകീയ ഹോട്ടലില്‍ വില്‍ക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. നഗരത്തില്‍ മറ്റു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഏതൊക്കെയെന്ന വിവരം നഗരസഭ പുറത്തു വിട്ടിട്ടില്ല.

Content Highlights: Stale food seized from popular hotel