രക്താര്‍ബുദ ചികിത്സയുടെ പ്രകൃതിമാര്‍ഗം

രക്താര്‍ബുദം എന്നത് ശരീരത്തിലെ ശ്വേതരക്താണുക്കളുമായി ബന്ധപ്പെട്ട രോഗസമുച്ചയമാണ്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ അനിയന്ത്രിതവും അസാധാരണവുമായ വളര്‍ച്ചകൊണ്ട് സംഭവിക്കുന്ന ഒരുകൂട്ടം അസ്വസ്ഥതകളാണ് ഈ രോഗം. ക്രമാതീതമായി വളരുന്ന ശ്വേതരക്താണുക്കള്‍മൂലം ശരീരത്തിലുണ്ടാവുന്ന വ്യതിയാനമാണ് രക്താര്‍ബുദമെന്ന് ഒറ്റവാ ക്കില്‍ പറയാമെങ്കിലും അത് മുഴുവന്‍ ശരിയല്ല. ശരീരം ഒരു സമഗ്രയൂണിറ്റാണ്. ഒരു ജൈവവ്യവസ്ഥയിലെ തുല്യപങ്കാളികളാണ് രക്തവും മാംസവും അവയവങ്ങളുമൊക്കെ. ഇവ ഒരു ഏകകുടുംബം എന്നപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ജീവശരീരത്തില്‍ ഉണ്ടാവുന്ന ഏതു രോഗവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകൃതിനിയമങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുന്നത്. ഓരോ പ്രവൃത്തിക്കും അതിന്റെ അനന്തരഫലമുണ്ടാകും. ലുക്കീമിയ അഥവാ രക്താര്‍ബുദം എന്ന രോഗം പ്രകൃതിചികിത്സാ വീക്ഷണപ്രകാരം രക്തത്തിലെ വിഷസങ്കലനം മാത്രമാണ്. അതിന്റെ കാരണം നമ്മുടെ അസ്തിത്വത്തിന്റെ നിയമങ്ങളെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലവുമാണ്. ബോധപൂര്‍വം ചെയ്യുന്ന ഇത്തരം തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങിയേ മതിയാവൂ.

കോശങ്ങളും ശരീരവും പരസ്പരം ആശ്രയിച്ച് അവയുടെ ജീവിതനിലവാരങ്ങള്‍ സാധാരണ നിലയില്‍ നടത്തിക്കൊണ്ടുപോകുന്ന അവസ്ഥയാണ് ആരോഗ്യം. ആ അവസ്ഥയ്ക്ക് വരുന്ന അപചയമാണ് രോഗങ്ങള്‍. അതിന്റെ അവസാനം മരണത്തിലും എത്തിച്ചേരുന്നു. അത്തരം ഒരവസ്ഥയാണ് രക്താര്‍ബുദം. രക്താ ര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കടിസ്ഥാനമായ കാരണങ്ങള്‍ പലപ്പോഴും വ്യക്തിയുടെ ജനനത്തിനുമുമ്പുതന്നെ അതായത് മാ താവിന്റെ ഗര്‍ഭത്തില്‍ വച്ചുതന്നെ രൂഢമൂലമായിരിക്കും. ജനിതകമായ കാരണവും ജന്മനാല്‍തന്നെ രക്താര്‍ബുദം വ രാനുള്ള പ്രവണത ഉണ്ടാക്കുന്ന ജീനുകളും മിക്കവരുടെ ശരീരത്തിലും കണ്ടുവരികയും ചെയ്യുന്നു. ജനനാന്തരം വ്യക്തിക്ക് രക്താര്‍ബുദം പിടിപെടുകയോ പിടിപെടാതിരിക്കുകയോ ചെയ്യുന്നതും അതുതന്നെ വളരെ ചെറിയ പ്രായത്തിലോ മുതിര്‍ന്നതിനുശേഷമോ എന്നതൊക്കെ നിശ്ചയിക്കുന്നതും അയാളുടെ ജീ വിതരീതിയെയും സാഹചര്യത്തെയും ആസ്പദമാക്കിയാണ്. ജീവിതകാലത്തിനിടയില്‍ ശരീരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിക്കുന്നതും വ്യക്തി മരിക്കുന്നതും ഇത്ര കലണ്ടര്‍വര്‍ഷങ്ങള്‍ കൊണ്ട് എന്നില്ല. അത് ജീവച്ഛക്തിയുടെ ഉപയോഗ ദുരുപയോഗങ്ങളെ അടിസ്ഥാനമാക്കിയാണ്.

''നദിയില്‍ കിടക്കുന്ന കല്ലിന്റെ തേയ്മാനം കണക്കാക്കേണ്ടത് കല്ല് നദിയില്‍ കിടന്നകാലത്തെ ആസ്പദമാക്കിയല്ല. ആ നദിയുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാണ്''-ഡോക്ടര്‍ ഐസക് ജന്നിംഗ്‌സ് പറയുന്നു.
കാരണങ്ങള്‍
അണുപ്രസരണമേല്‍ക്കാനിടയാവുക, രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുവാനും അകത്തേക്ക് കഴിക്കുവാനും കാരണമാവുക, എക്‌സ്‌റേ പോലുള്ള റേഡിയേഷന് വിധേയമാവുക എന്നിവയൊക്കെ ശരീരത്തെ രക്താര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതലായും ഗുരുതരമായും കണ്ടുവരുന്നത്. അതിലെ പലകുട്ടികളും ജനിക്കാന്‍ അര്‍ഹതയില്ലാത്ത- സന്താനോല്പാദനം നടക്കരുതെന്ന് പ്രകൃതിതന്നെ നിശ്ചയിച്ചിരുന്ന മാതാപിതാക്കളുടെ-കുട്ടികളായിരിക്കും. ഗര്‍ഭിണിയായിരിക്കെ മാതാവ് റേഡിയേഷന് വിധേയമാവുകയോ രാസവിഷങ്ങള്‍ കഴിക്കാനിടയാവുകയോ (ചിലയിനം മരുന്നുകള്‍) ഉണ്ടായാല്‍ ജനിക്കുന്ന കുട്ടികളില്‍ രക്താര്‍ബുദമുണ്ടാവുന്നു. മാത്രമല്ല കുഞ്ഞിന് ജന്മം നല്‍കാന്‍ കാലം പിതാവ് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷനോ രാസവസ്തുക്കള്‍ക്കോ വിധേയമായിട്ടുണ്ടെങ്കിലും ജനിക്കുന്ന കുട്ടികളില്‍ ബ്ലഡ് ക്യാന്‍സര്‍ വരാന്‍ സാദ്ധ്യതയുണ്ട്. പ്രകൃതിയുടെ ലിസ്റ്റില്‍ ജന്മം നല്‍കാന്‍ അര്‍ഹതയില്ലാത്തവരെ (വിത്തിന് കൊള്ളാത്തത്) മനുഷ്യന്‍ സയന്‍സിന്റെ പേരില്‍ പരിഹാസ്യമായ രീതിയില്‍ ഉല്പാദനത്തിന് തയ്യാറാക്കിയാല്‍ ഉല്പാദിപ്പിക്കപ്പെട്ട സന്തതിക്ക് കരുത്ത് കുറയും. അവ വളര്‍ച്ചയെത്താതെ വാടിക്കരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.
പ്രകൃതി ചികിത്സാസമീപനം
ശരീരത്തില്‍ പ്രകൃത്യാതന്നെ നിശ്ചയിക്കപ്പെട്ട അളവില്‍ ജൈവവിഷം സ്ഥിതിചെയ്യുന്നുണ്ട്. ശരീരകലകളിലോ സ്രവങ്ങളിലോ ഇത്തരം ജൈവവിഷം കൂടിയ അളവിലായാല്‍ അപകടകരമായ അവസ്ഥ സംജാതമാവുന്നു. ഇങ്ങനെ സംഭവിക്കുന്നത് ആവശ്യമായ ജൈവശക്തിയുടെ അഭാവം നിമിത്തമാണ്. അതുകൊണ്ടുതന്നെ ജൈവശക്തിയുടെ നഷ്ടം നികത്തു ന്നതരത്തിലുള്ളതായിരിക്കണം അനുവര്‍ത്തിക്കുന്ന ചികിത്സാരീതികള്‍. സാധാരണഗതിയില്‍ ഒരു ശയ്യാവിശ്രമം, ഉറക്കം ഇതുരണ്ടുമാണ് ഊര്‍ജ്ജഹാനിക്ക് പരിഹാരം. അതിനുമുമ്പായി ചെയ്യേണ്ടത് ശരീരത്തിന് ദോഷം ചെയ്യുന്നതും വിഷസങ്കലനം വര്‍ദ്ധിക്കുന്നതുമായ ജീവിതസാഹചര്യത്തില്‍ നിന്ന് രോഗിയെ മാറ്റിനിര്‍ത്തുക എന്നതാണ്. ഒരുപ്രത്യേക വസ്തുവാണ് രക്താര്‍ ബുദമുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി അവ യെ ഒഴിവാക്കിയാല്‍ മാത്രം രക്ഷപ്പെടാന്‍ പോ കുന്നില്ല. ശരീരത്തിന് ദോഷം ചെയ്യുന്ന ഏത് പ്രവൃത്തിയും അനാരോഗ്യത്തിലേക്കും അതുമൂലം ഏത് രോഗത്തിലേക്കും എത്തിച്ചേരും. അതിനാല്‍ വിശ്രമരാഹിത്യം, മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം, വ്യാ യാമത്തിന്റെ കുറവ്, തെറ്റായചേരുവകള്‍ ചേര്‍ത്ത ഭക്ഷണം, ഉപ്പ്, പഞ്ചസാര, ആവര്‍ത്തിച്ച് ചൂടാക്കുന്ന എണ്ണകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ നിത്യോപയോഗം, ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത സാഹചര്യം (രാത്രിയില്‍ ജനലുകളും വാതിലുകളും അടച്ചിട്ട് കിടന്നുറങ്ങല്‍) മാനസികസംഘര്‍ഷം എന്നിവ യൊക്കെ അനാരോഗ്യത്തിന് കാരണമാണ്. അ തുകൊണ്ടുതന്നെ രോഗി ഇത്തരം ജീവിതചര്യകള്‍ ഉപേക്ഷിക്കണം.

ധാരാളം ശുദ്ധവായു കിട്ടുന്ന തുറന്ന സ്ഥല ത്ത് രോഗിയെ താമസിപ്പിക്കണം. ആരോഗ്യം അനുവദിക്കുമെങ്കില്‍ ദിവസവും അല്പസമയം ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാം. ബാക്കിസമയം വിശ്രമം തന്നെയായിരിക്കണം. വിശ്രമമെന്നാല്‍ അദ്ധ്വാനമുള്ള ജോലികള്‍ ഒഴി വാക്കിയാല്‍ മാത്രം പോരാ. വായന, എഴുത്ത്, അധികസംസാരം എന്നിവയില്‍ നിന്നെല്ലാം ഒ ഴിവായി നൂറ്ശതമാനം സ്വതന്ത്രമാവാനുള്ള ഒര വസരം ഉണ്ടാക്കിയെടുക്കണം. ഒപ്പം പ്രകൃതിദത്തമായ ഒരാഹാരാരീതി ചിട്ടപ്പെടുത്തിയെടുക്കുകയും വേണം. പ്രകൃതിദത്തമായ ആഹാരമെന്നാല്‍ അത് വേവിക്കാത്തതും മസാലക്കൂട്ടുകള്‍ ചേര്‍ക്കാത്തതുമായിരിക്കും. അതായത് ഫലവര്‍ ഗ്ഗങ്ങള്‍, പച്ചക്ക് കഴിക്കാന്‍ കഴിയുന്ന ദുസ്വാദില്ലാത്തതും ദുര്‍ഗന്ധമില്ലാത്തതുമായ പച്ചക്കറികള്‍, നാളികേരം, അണ്ടിവര്‍ഗ്ഗങ്ങള്‍ എന്നിവയാ യിരിക്കണം. ദിവസവും അരമണിക്കൂര്‍ സമയമെങ്കിലും നഗ്നശരീരത്തില്‍ കഴിയുന്നത്ര ഇളവെയില്‍ കൊള്ളിക്കുന്നതും ദീര്‍ഘശ്വാസനം അനുഷ്ഠിക്കുന്നതും ആരോഗ്യദായകമായ പ്രവൃത്തികളാണ്. ശരീരം കേടുപാടുകള്‍ തീര്‍ക്കുന്നതും ഊര്‍ജ്ജസമാഹരണം നടത്തുന്നതും ഉറങ്ങുന്ന സമയത്താണ്. അതിനാല്‍ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഒരുകാര്യവും ചെയ്യരുത്. എത്ര ഉറങ്ങുന്നുവോ അത്രയും നല്ലത്.ഉപവാസത്തിലൂടെ കലകളുടെയും ശരീരത്തിന്റെയും നവീകരണം സാദ്ധ്യമാവും. അതിനായി വിദഗ്ധമായ ഒരു പ്രകൃതിചികിത്സക ന്റെ മേല്‍നോട്ടത്തില്‍ ഉപവാസചികിത്സയെടുക്കേണ്ടതുമാണ്.

വിശ്രമവും പ്രകൃതിദത്താഹാരവുമായുള്ള ജീവിതം ഏതാനും മാസങ്ങള്‍ തുടരുകയാണെങ്കില്‍ ബ്ലഡ്ക്യാന്‍സര്‍ രോഗി ക്ക് മറ്റുയാതൊരു ചികിത്സക്കും പോകാതെ, രാസചികിത്സക്കോ റേഡിയേഷനോ വിധേയമാവാതെതന്നെ അസ്വസ്ഥതകളും വേദനകളും കഷ്ടപ്പാടുകളുമില്ലാതെ സുഖമായി മരണം വരെ ജീവിക്കാം. അത് (മരണം) എപ്പോള്‍ എന്നത് നദിയില്‍ കിടക്കുന്ന കല്ലിന്റെ കാര്യം പോലെതന്നെ.
ഡോ. പി.എ. രാധാകൃഷ്ണന്‍
തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം, തിരൂര്‍


VIEW ON mathrubhumi.com