ഇന്ത്യയില്‍ സ്ത്രീകളിലെ വിഷാദരോഗം കൂടുന്നു

ന്ത്യയില്‍ ഇരുപതില്‍ ഒരു സ്ത്രീ വീതം വിഷാദരോഗത്തിന് അടിമയെന്ന് പഠനം. വിഷാദരോഗത്തിനായുളള മരുന്നുകളുടെ ഉപയോഗത്തിലും ചികിത്സ തേടുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം ഏറെ കൂടുതലാണെന്നും പഠനം പറയുന്നു.
സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വിഷാദരോഗത്തിന് കാരണമാകുന്നത്.
10.6 ലക്ഷത്തോളം പേരാണ് വിഷാദരോഗത്തിനായുളള ആന്‍ിഡിപ്രസന്റ് മരുന്നിനെ ആശ്രയിച്ചതെന്നാണ് പഠനം പറയുന്നത്. തീവ്രമായ വിഷാദമാണ് തങ്ങള്‍ നേരിടുന്നതെന്ന് തിരിച്ചറിയുന്ന രോഗി മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടുമ്പോള്‍ ഒട്ടേറെപ്പേര്‍ പ്രാഥമികഘട്ടത്തില്‍ ജനറല്‍ പ്രാക്ടീഷണറുടെ സഹായമാണ് തേടുന്നത്.
ടി.ബി, ഡെങ്കിപ്പനി, പ്രമേഹം എന്നീ രോഗങ്ങളുടെ നിര്‍മാര്‍ജ്ജനത്തിന് ഏറെ പ്രാധാന്യം നല്‍കപ്പെടുമ്പോള്‍ പൊതുജനാരോഗ്യ നയത്തില്‍ വിഷാദത്തിന് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തില്‍ ലോകാരോഗ്യസംഘടനയുടെ സന്ദേശം തന്നെ ' വരൂ നമുക്ക് വിഷാദത്തെക്കുറിച്ച് സംസാരിക്കാം' എന്നതാണ്.


VIEW ON mathrubhumi.com