ഹോമിയോപ്പതിയും ലുക്കീമിയയും

രക്താര്‍ബുദം എന്നറിയപ്പെടുന്ന ലുക്കീമിയ വെളുത്ത രക്താണുക്കളെ ആക്രമിക്കുന്ന ഗൗരവമേറിയ രോഗമാണ്. ലുക്കീമിയ എന്ന ഗ്രീക്കു പദത്തിന് വെളുത്ത രക്തം എന്നാണ് അര്‍ഥം. എല്ലിലെ മജ്ജയെ ബാധിക്കുന്ന കാ ന്‍സര്‍ എന്നും അറിയപ്പെടുന്നു. വളര്‍ച്ച പ്രാപിക്കാത്ത വൈകല്യമുള്ള വെളുത്ത രക്താണുക്കള്‍ വളരെ കൂടുതലായി രക്തത്തില്‍ എത്തുകയും കേടുപാടുകള്‍ ഇല്ലാത്ത വെളുത്ത രക്താണുക്കളെ വലയം ചെയ്ത് അവയുടെ പ്രവര്‍ ത്തനം താറുമാറാക്കുകയും തന്മൂലം ഓക്‌സിജന്റെ ക്ഷാമം ഉണ്ടായി രോഗപ്രതിരോധ സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

അക്യൂട്ട് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ (എ.എല്‍.എല്‍) ക്രോണിക് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ (സി.എല്‍.എല്‍) അക്യൂട്ട് മയലോയിഡ് ലുക്കീമിയ (എ.എം.എല്‍), ക്രോണിക് മയലോയിഡ് ലുക്കീമിയ (സി.എം.എല്‍) എന്നീ നാലുതരം രക്താര്‍ബുദം മനുഷ്യരില്‍ കണ്ടുവരുന്നു. മയലോയിഡു സെല്ലുകളേയും ലിംഫോയ്ഡ് സെല്ലുകളേയും ബാധിക്കുന്ന കാന്‍സറുകളെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായാലേ യഥാര്‍ഥ ലുക്കീമിയ രോഗത്തെ കുറിച്ചറിയാന്‍ സാധിക്കുകയുള്ളൂ. മയലോഡിസ് പ്ലാസ്റ്റിക് സിന്‍ഡ്രോം, എസ്സന്‍ഷ്യല്‍ ത്രോബോസൈത്തീമിയ, പരോക്‌സിസ്മര്‍ നൊട്ടേര്‍ണല്‍ ഹീമോഗ്ലാബിനൂറിയ, പോളീസൈത്തീമിയ റൂബ്രാ വീറാ, മയലോഫൈബ്രോസിസ്, ഹെയറിസെല്‍ ലുക്കീമിയ എന്നിവയാണ് ലുക്കീമിയ രോഗ ത്തെ അനുകരിക്കുന്നത്. വിശദമായ പരീക്ഷണ വും നിരീക്ഷണവും കൊണ്ട് ഓരോ രോഗത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.

അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ സാധാരണയായി 2 വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരു ന്നു. പൂര്‍ണമായി വളര്‍ച്ചയെത്താത്ത ലിംഫോസൈറ്റുകള്‍ ഉണ്ടാവുകയാണ് ഈ രോഗത്തില്‍ പ്രധാനമായി കാണപ്പെടുന്നത്. മജ്ജ യഥാവസരത്തില്‍ ആവശ്യാനുസരണം ഉണ്ടാകാതെ വരുന്നു. ശരീരത്തിലെ ലിംഫ് ഗ്ലാന്‍ഡുകള്‍ക്ക് വീക്കം (കഴലവീക്കം) ഉണ്ടാവുക, തൈമസ് ഗ്രന്ഥി വീക്കം, കേടുപാടുകള്‍ ഉള്ള എല്ലിന്റെ ഘടന എക്‌സ്‌റേയില്‍ കാണപ്പെടുക, എല്ലുകളില്‍ ശക്തിയായ വേദനയുണ്ടായിരിക്കുക, ചികിത്സിക്കുമ്പോള്‍ ഗുണം കിട്ടിയവരില്‍ രോഗം വീണ്ടും ഉണ്ടാവുക, കേന്ദ്ര നാഡീവ്യൂഹത്തിലും പുരുഷന്മാരില്‍ വൃഷണങ്ങളിലേക്കും രോഗാക്രമണം ഉണ്ടാവുക എന്നിവയെല്ലാം ഈ രോഗത്തില്‍ കണ്ടുവരുന്നു.ക്രോണിക് ലിംഫാറ്റിക് ലുക്കീമിയയില്‍ വ ളരെ സാവകാശമുള്ള രോഗാക്രമണമാണ് കാ ണുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാകുന്നില്ല. പ്രായമുള്ളവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കാറുള്ളത്.

അക്യൂട്ട് മയലോയിഡ് ലുക്കീമിയ പ്രായമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണെങ്കിലും കുട്ടികളിലും ചെറുപ്പക്കാരിലും അപൂര്‍വമായി കണ്ടുവരുന്നു. പൂര്‍ണവളര്‍ച്ച എത്താത്ത മയലോയിഡ് സെല്‍ ഇല്ലാതെ വരുന്നതാണ് ഈരോഗത്തില്‍ പ്രധാനമായി കാണുന്നത്. അക്യൂട്ട് മയലോയ്ഡ് ലുക്കീമിയ രോഗത്തെ ചികിത്സിച്ചു മാറ്റാന്‍ വിഷമമാണെന്നാണ് മോഡേണ്‍ മെഡിസിന്റെ നിഗമനം.ക്രോണിക് മയലോയിഡ് ലുക്കീമിയ വിഭാഗത്തില്‍ വൈകല്യമുള്ള മയലോയിഡ് സെല്ലുകള്‍ ഉണ്ടാവുമെങ്കിലും അവയെല്ലാം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനക്ഷമത ഉള്ള വെളുത്ത രക്താണുക്കളല്ല എന്നത് പ്രത്യേകതയാണ്.
ചികിത്സ
സാധാരണയായി രോഗികള്‍ക്കിടയില്‍ അ റിയപ്പെടുന്ന ചികിത്സ അലോപ്പതി ചികിത്സയാണ്. 10ല്‍ 7 കുട്ടികളും, പ്രായമുള്ളവരില്‍ 10ല്‍3 പേരും രോഗവിമുക്തരാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ലിംഫോമ രോഗികളില്‍ 50( ഉം ഹോഡ്ജ ്കിന്‍സ് ഡിസീസില്‍ 90( ഉം രോഗവിമു ക്തി എന്നാണ് പഠനറിപ്പോര്‍ട്ട്.

റേഡിയോതെറാപ്പി, ബോണ്‍മാരോ തെറാപ്പി, കീമോതെറാപ്പി, ഇമ്യൂണ്‍ തെറാപ്പി എന്നീ ചികിത്സാവിധികളാണ് മോഡേണ്‍ മെഡിസിനിലുള്ളത്.സാധാരണക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചികിത്സയായതിനാല്‍ ഹോമിയാപ്പതി മരുന്നുകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.
ഹോമിയോപ്പതി ചികിത്സ
വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഹോമിയോ പ്പതിയില്‍ ഓരോ രോഗത്തിന്റെ ചികിത്സയ്ക്കാ യി അവലംബിക്കുന്നത്. രോഗം വേര്‍തിരിച്ചു പരിശോധനയിലൂടെ കണ്ടെത്തിയാലും ഹോമിയോപ്പതി ഡോക്ടര്‍ക്ക് അനവധി കടമ്പകള്‍ കടക്കേണ്ടതാണ്. വളരെ സങ്കീര്‍ണമായ വ്യക്തിഗത ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവ വിശേഷങ്ങളും അറിയേണ്ടതുണ്ട്. രോഗത്തിനല്ല, രോഗമുള്ള വ്യക്തിക്കാണ് ഹോമിയോപ്പതി ചികിത്സയില്‍ മുഖ്യസ്ഥാനം നല്‍കുന്നത്. ഒരു മണിക്കൂര്‍ എങ്കിലും സമയം ചെലവഴിച്ചു തയ്യാറാക്കുന്ന കേയ്‌സ് റെക്കാര്‍ഡിങ്ങും തുടര്‍ന്നുള്ള പരിശോധനകളും നടത്തുമ്പോഴേക്കും ഡോ ക്ടറും രോഗിയും തമ്മില്‍ യഥാര്‍ഥത്തില്‍ ഒരു 'കുടുംബ ഡോക്ടര്‍ ബന്ധം' ഉണ്ടാവുകയാണ്. ഒരു വ്യത്യസ്ത സമീപനം ഈ കാര്യത്തില്‍ ഉണ്ടാകുന്നു. വിശ്വാസത്തിലൂടെയുള്ള രോഗശമനമല്ല ഇവിടെ പരാമര്‍ശവിഷയം.

ക്രോണിക് ഡിസീസിന്റെ (പഴക്കമുള്ള രോ ഗം) പട്ടികയില്‍ വരുന്ന രോഗമാണ് ലുക്കീമി യ. തീവ്രതയോടുകൂടി തുടങ്ങുന്ന രോഗലക്ഷണങ്ങള്‍ ഈ രോഗത്തിന്റെ വകഭേദമനുസരിച്ചുള്ള പ്രത്യേകതയാണ്. പഴക്കമേറിയ രോഗങ്ങളുടെ പട്ടികയില്‍ വരുമ്പോള്‍ സ്ഥായിയായ കാരണങ്ങളും തീവ്രവും പെട്ടെന്നുള്ളവയുടെ പട്ടികയില്‍ വരുമ്പോള്‍ ക്ഷോഭഹേതുകമായ കാരണങ്ങളും പഠനവിധേയമാക്കി അനുയോജ്യമായ മരുന്ന് കൃത്യമായ പൊട്ടന്‍സിയില്‍ നല്‍കേണ്ടതാണ്. നല്‍കിയ മരുന്നുകള്‍ എത്രനാള്‍ ഗുണമാകുമെന്ന് ഡോ. കെന്‍റിന്റെ ഫിലോസഫി പ്രകാരം നിരീക്ഷണ വിധേയമാക്കണം. റൈറ്റ് സിറ്റിസണ്‍ അവാര്‍ഡ് ജേതാവായ ഡോ. ജോര്‍ജ് വിത്വല്‍ക്കസിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.

വിശദമായ നിരീക്ഷണത്തിനു ശേഷം നല് കിയ മരുന്നുകളുടെ പരിപൂരകമാകുന്ന മരുന്നുകളും ദ്രോഹകാരികളായ മരുന്നുകളും വ്യ ക്തമായി തിരിച്ചറിഞ്ഞ് ആന്‍റി മയാസ്മാറ്റിക് മരുന്നുകളും യുക്തിപൂര്‍വം കണ്ടെത്തി നല്‍കുവാന്‍ ഒരു ഹോമിയോപ്പതി ഡോക്ടര്‍ക്ക് സാധ്യമാകണം.

ലുക്കീമീയ രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ആര്‍സനിക്കം അയഡേറ്റം, ആല്‍സനിക്കം ആല്‍ബം, അറേനിയ, കാല്‍ക്കേരിയ കാര്‍ബ്, കാര്‍ക്കേരി യഫോസ്, കാര്‍ബോണിയം സള്‍ഫ്, സിങ്‌കോണ, ക്രോട്ടണ്‍ടിഗ്, ഫെറംപിക്രേറ്റം, നാട്രം ആഴ്‌സ്, നാട്രംമൂര്‍, നാട്രംഫോസ്, നാട്രംസള്‍ഫ്, കാലിഫോസ്‌ഫോറിക്കം, കാലിസള്‍ഫൂറിക്കം, ഫൈറ്റോലക്ക, പിക്രിക്ക് ആസിഡ്, തൂജാ ഓക്‌സിഡന്‍റാലിസ്, ലാക്കസിസ് എന്നിവ പ്രധാനപ്പെട്ടവയാണ്.

തലമുറകളിലേക്ക് ഈ രോഗം പകരാതിരിക്കാനുള്ള ചികിത്സാ സാധ്യതകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. പ്രതിരോധ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള മരുന്നുകള്‍ വളരെ ചുരുങ്ങിയ സാമ്പത്തികബാധ്യത കൊണ്ട് സാധ്യമാക്കാം. ലുക്കീമിയ രോഗികളെ ചികിത്സിക്കല്‍, അവരുടെ മാതാപിതാക്കളേയും നേരിട്ടു ബന്ധമുള്ളവരെയും ചികിത്സിക്കല്‍, ഗര്‍ ഭിണികളില്‍ മരുന്നു നല്കല്‍, തുടര്‍ന്നുള്ള ചി കിത്സ എന്നീ മാര്‍ഗങ്ങളിലൂടെ രോഗത്തെ നി യന്ത്രിക്കാനാകും.

അലോപ്പതി ചികിത്സയിലുള്ളതുപോലെ മരുന്നിന് എതിരെയുള്ള പ്രതിരോധം ഉണ്ടാകുന്നില്ല. രോഗം വീണ്ടും വരുന്നവര്‍ക്ക് ഹോമിയോപ്പതി മരുന്നു നല്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം. വിവിധ വിഭാഗം ഡോക്ടര്‍ മാര്‍ക്കിടയിലെ കിടമത്സരം തുടരുന്നത് ആപല്‍ ക്കരമായ അവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിനയായി മാറുന്നു. ഇന്ത്യയില്‍ ഇതര സ്റ്റേറ്റുകളില്‍ ഇല്ലാത്ത ഈ പ്രവണത മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഡോ. എം. അബ്ദുല്‍ ലത്തീഫ്
പ്രിന്‍സിപ്പാള്‍, ഹോമിയോ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരംVIEW ON mathrubhumi.com