ഇവിടെയുണ്ടൊരു ഐ.സി.യു ഗ്രാന്‍ഡ്പാ.....

റ്റ്‌ലാന്റെയിലെ ആസ്പത്രിയില്‍ ഇരുപ്പത്തഞ്ചുദിവസം മാത്രം പ്രായമുളള തന്റെ കുഞ്ഞിനെ ഐ.സി.യുവില്‍ തനിച്ചാക്കി മുതിര്‍ന്ന കുഞ്ഞിനെ കാണാന്‍ രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ ആ അമ്മ ഏറെ ഭയപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ കിതച്ചുകൊണ്ട് ആസ്പത്രിയിലെത്തിയ അമ്മ ഒന്നമ്പരന്നു. ഐ.സി.യുവില്‍ കിടക്കയ്ക്കരികെ ഇരുന്ന ഒരു വൃദ്ധന്‍ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് വെച്ച് ഉറക്കുകയാണ്. കുഞ്ഞാകട്ടെ വളരെ സുഖമായി അദ്ദേഹത്തിന്റെ കൈകളോട് ചേര്‍ന്നിരിക്കുകയായിരുന്നു. തന്റെ കുഞ്ഞിനെ എടുത്തത് ആരാണെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ' ഐ.സി.യു ഗ്രാന്‍ഡ്പാ' എന്നായിരുന്നു.
ലോഗന്‍ എന്ന ആ കുഞ്ഞിനെ തന്റെ മാറോട് ചേര്‍ത്തിരിക്കുന്ന ഐ.സി.യു അപ്പൂപ്പന്റെ ഫോട്ടോയ്ക്ക് ഇതിനകം തന്നെ 1,60,000 ഷെയര്‍ ആണ് ചില്‍ഡ്രന്‍സ് ഫെയ്‌സ് ബുക്ക് പേജില്‍ ലഭിച്ചിരിക്കുന്നത്.
ഇനി അറ്റ്‌ലാന്റെ ആസ്പത്രിയില്‍ കുഞ്ഞുങ്ങളെ താലോലിക്കുന്ന ഡേവിഡ് ഡോച്ച്മാന്‍ എന്ന ഐ.സി.യു ഗ്രാന്‍ഡ്പായെക്കുറിച്ച് പറയാം.
ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഏറെനാള്‍ അന്റ്‌ലാന്റ് ആസ്പത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോച്ച്മാന്‍ 12 വര്‍ഷത്തോളമായി അറ്റ്‌ലാന്റ ആസ്പത്രിയില്‍ കുഞ്ഞുങ്ങളെ പരിപാലിച്ചു വരുന്നു.
അധ്യാപനത്തിനിടെ പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കുഞ്ഞുങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും അടുത്തറിഞ്ഞതാണ് ഇത്തരമൊരു സേവനത്തിലേക്ക് ഡോച്ച്മാനെ ആകര്‍ഷിച്ചത്. ഇന്ന് ഒട്ടേറെ അമ്മമാരാണ് ഡോച്ച്മാനെ തന്റെ കുഞ്ഞുങ്ങളുടെ പരിചരണം ഏറെ വിശ്വസ്തതയോടെ ഡോച്ച്മാനെ ഏല്‍പ്പിക്കുന്നത്. ഇതില്‍ ഏറ്റവും സന്തോഷിക്കുന്നതും ഡോച്ച്മാന്‍ തന്നെയാണ്. ഒരു കുഞ്ഞിനെ കൈയിലെടുക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ലോകത്തെ മറ്റെന്തിനേക്കാളും വലുതാണെന്നാണ് ഡോച്ച്മാന്റെ അഭിപ്രായം.


VIEW ON mathrubhumi.com