മരുന്നില്ലാതെ കാരുണ്യഫാര്‍മസികള്‍

By: എസ്.ശ്രീശാന്ത്
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രികളില്‍ ലഭിക്കാത്ത വില കൂടിയ മരുന്നുകള്‍ക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന കാരുണ്യഫാര്‍മസികളില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ കിട്ടാനില്ല. കാരുണ്യ ബെനവനന്റ് ഫണ്ട് വഴിയാണ് ഇവിടെ മരുന്നു ലഭ്യമാക്കുന്നത്.
ഹൃദയാഘാതമുണ്ടാക്കുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം നല്‍കേണ്ട മരുന്നായ സ്‌ട്രെപ്‌റ്റോകൈനേസ് ഇല്ലാതായിട്ട് ഒരുമാസമായി. എന്നാല്‍ മെഡിക്കല്‍ കോളേജ് ആസ്പത്രി ഡിപ്പോകളില്‍ സ്‌ട്രെപ്‌റ്റോകൈനേസ് ആവശ്യത്തിനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ വ്യക്തമായ കണക്ക് പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ട്രാസ്റ്റുസുമാബ്, പ്ലാസ്മസെല്‍, ലെനാലിഡോമെയ്ഡ്, റ്റാക്കോളിനെസ്, തുടങ്ങിയ മരുന്നുകള്‍ വല്ലപ്പോഴുമാണ് എത്തുന്നത്. ട്രാസ്റ്റുസുമാബ് ഒരു കോഴ്‌സിന്റെ വില 45,000 രൂപയാണ്.
കാരണങ്ങള്‍
  • മരുന്നുകമ്പനികള്‍ക്ക് കുടിശ്ശിക തീര്‍ത്തുനല്‍കാത്തതിനാല്‍ മരുന്നുകള്‍ നല്‍കുന്നില്ല
  • കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. മരുന്നു സംഭരിക്കാന്‍ സ്വന്തംനിലയ്്ക്കുളള ബജറ്റ് വിഹിതം പോലും കോര്‍പ്പറേഷന് വിനിയോഗിക്കാനാവുന്നില്ല.
  • കാരുണ്യഫാര്‍മസിയുടെ സ്റ്റോക്ക് ക്ലിയറന്‍സ്, അക്കൗണ്ടിങ്, ജോലികള്‍ നടക്കുന്നതിനാല്‍ മരുന്നുസംഭരണ കേന്ദ്രങ്ങളും ഡിപ്പോകളും പൂട്ടി, അതുകൊണ്ട് പല ഫാര്‍മസിക ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നില്ല.
ശേഖരത്തില്‍ ഇല്ലാത്ത ആവശ്യമരുന്നുകള്‍
  • ഹൃദയാഘാതത്തിന് ഉടന്‍ നല്‍കേണ്ട സ്ട്രപ്‌റ്റോകൈനേസ്
  • സ്തനാര്‍ബുദ ചികിത്സയ്ക്കാവശ്യമായ ട്രാസ്റ്റുസുമാബ്
  • പ്ലാസ്മസെല്‍ അര്‍ബുദചികിത്സയ്ക്കാവശ്യമായ ലെനാലിഡോമെയ്ഡ്
  • വൃക്കരോഗത്തിനായുളള റ്റാക്കോളിനെസ്


VIEW ON mathrubhumi.com