ഷാര്‍ജയില്‍ അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചു

ഷാര്‍ജ:ഷാര്‍ജയിലെ തിരക്കേറിയ സാംനാന്‍ ഏരിയയില്‍ മൂന്നുവരി പാതകളില്‍ രണ്ടെണ്ണം ഭാഗികമായി അടച്ചു. വ്യാഴാഴ്ച മുതല്‍ അഞ്ചുദിവസത്തേക്കാണിതെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.വ്യവസായ മേഖല അഞ്ചില്‍നിന്നും കടലിലേക്കുള്ള മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുകളും അനുബന്ധ പമ്പിങ് സ്റ്റേഷന്റെയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സംനാനിലെ പ്രധാന ഇടറോഡുകള്‍ അടച്ചത്.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെകീഴില്‍ നവീകരണം നടക്കുന്നത്.
പ്രധാന ഇടറോഡുകള്‍ അടച്ചതിന്റെ ഭാഗമായി സാംനാന്‍ ഏരിയയില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആര്‍.ടി.എ. മുന്നറിയിപ്പ് നല്‍കി. ഗതാഗതക്കുരുക്ക് കുറയ്ക്കാനായി മറ്റ് റോഡുകളും ഡ്രൈവര്‍മാര്‍ ആശ്രയിക്കണം.


VIEW ON mathrubhumi.com