പാചകവാതക വില കൂടി

അബുദാബി:യു.എ.ഇ.യില്‍ പാചകവാതക വില കൂടി. എമിറേറ്റ്‌സ് ഗ്യാസാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. ഇതുപ്രകാരം 11 കിലോ സിലിണ്ടറിന് 83 ദിര്‍ഹമാണ് വില.
മുന്‍പിത് 73 ദിര്‍ഹമായിരുന്നു. പത്തുദിര്‍ഹമാണ് ഏറ്റവും ചെറിയ സിലിണ്ടറിന് മാത്രം കൂടിയിട്ടുള്ളത്. 22 കിലോ സിലിണ്ടറിന്റെ വില 115 ദിര്‍ഹത്തില്‍ നിന്ന് 135 ദിര്‍ഹത്തിലേക്കുയര്‍ന്നു.
44 കിലോയുടെ സിലിണ്ടറിന് 40 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 245 ദിര്‍ഹം നിരക്കില്‍ നിന്നുമത് 285 ദിര്‍ഹമായി ഉയര്‍ത്തി.
സെപ്റ്റംബര്‍ 29-ന് ആയിരുന്നു യു.എ.ഇ.യില്‍ പെട്രോള്‍, ഡീസല്‍ പുതുക്കിയ വില പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടാവുന്നത്.


VIEW ON mathrubhumi.com