അബുദാബി അല്‍മഖ്ത പാലം ഭാഗികമായി അടയ്ക്കും

അബുദാബി:അബുദാബിയിലെ അല്‍മഖ്ത പാലം വാരാന്ത്യത്തില്‍ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു.
അല്‍മഖ്ത പാലത്തിലേക്കുള്ള രണ്ടുലെയിനുകള്‍ വ്യഴാഴ്ച രാത്രി പതിനൊന്ന് മണിമുതല്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമണി വരെ അടച്ചിടും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് സാധാരണയായി മഖ്തപാലം ഉപയോഗിക്കുന്നത്.
വാഹനമോടിക്കുന്നവര്‍ പരമാവധി ബദല്‍ വഴികള്‍ ഉപയോഗിക്കണമെന്നും പാലംവഴി കടന്നുപോകുന്നവര്‍ വേഗംകുറച്ചു വാഹനമോടിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.


VIEW ON mathrubhumi.com