മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

മസ്‌കറ്റ്: മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15)ആണ് മരിച്ചത്.
സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. മസ്‌കററിനടുത്ത ബുഅലിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തില്‍ ഇടിക്കുകയായിരുന്നു.


VIEW ON mathrubhumi.com


READ MORE GULF STORIES: