കുവൈത്ത് എന്‍എസ്.സ് യൂണിറ്റിന്റെ പൊന്നോണം 2017

കുവൈത്ത് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ 'പൊന്നോണം 2017 ' ഒക്ടോബര്‍ 13ന് നടക്കും. രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാക്കും.
തുടര്‍ന്ന് വിവിധയിനം നാടന്‍ കലാരൂപങ്ങള്‍, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങള്‍, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ഓട്ടന്‍ തുള്ളല്‍ ഇവ അരങ്ങേറും. കലാപരിപാടികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷത്തെയും പ്രത്യേകതയാണ്.
കുവൈത്തിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ പ്രോഗ്രാമുകളുടെ പ്രാക്ടീസ് നടന്നു വരുന്നതായി ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍ ജഹ്‌റ അറിയിച്ചു. ഈ വര്‍ഷത്തെ പൊന്നോണം 2017 റാഫിള്‍, ഫുഡ് കൂപ്പണുകള്‍ അതത് കരയോഗം ഏരിയാ കോ ഡിനേറ്റേഴ്സുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് കരസ്ഥമാക്കി പരിപാടി വന്‍ വിജയമാക്കണമെന്ന് ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് നായര്‍ അഭിപ്രായപ്പെട്ടു.


VIEW ON mathrubhumi.com