കുവൈത്ത് കെ.എം.സി.സി അമീറിന് നന്ദി രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യുകയും ഒരാളെ വെറുതെവിടുകയും ചെയ്ത കുവൈറ്റ് അമീറിന്റെ തീരുമാനത്തില്‍ കുവൈത്ത് കെഎംസിസി നന്ദി അറിയിച്ചു.
അമീറിന്റെ തീരുമാനം മനുഷ്യത്വപരമാണെന്നും ഇക്കാര്യത്തില്‍ അമീറിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും കെഎംസിസി അറിയിച്ചു.
വിവിധ കുറ്റങ്ങളുടെ പേരില്‍ 17 ഇന്ത്യക്കാര്‍ക്കാണ് കുവൈറ്റില്‍ വധശിക്ഷ വിധിച്ചിരുന്നത്. വിവിധ കുറ്റങ്ങള്‍ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്ന മലയാളികളുള്‍പ്പെടെയുള്ള 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
2014 ല്‍ യു.എന്നിന്റെ ലോക മനുഷ്യസ്‌നേഹി അവാര്‍ഡ് അമീറിനു ലഭിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും കുവൈത്ത് കെ.എം.സി.സി.ഭാരവാഹികള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.


VIEW ON mathrubhumi.com