ഓട്‌സ് ഉപ്പുമാവ്

By: പാര്‍വതി വിജയകുമാര്‍
ചേരുവകള്‍ ഓട്‌സ് - 1 കപ്പ് ജീരകം- കാല്‍ ടീ സ്പൂണ്‍ ചുവന്ന മുളക് - 4 എണ്ണം ചുവന്നുള്ളി - 2 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്) ഇഞ്ചി - അര ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്) തക്കാളി - ഒരു ചെറുത് (അരിഞ്ഞത്) കാപ്‌സിക്കം - കാല്‍ കപ്പ് ബീന്‍സ് - കാല്‍ കപ്പ് ക്യാരറ്റ് - കാല്‍ കപ്പ് ഉപ്പ് - ആവശ്യത്തിന് മഞ്ഞള്‍പൊടി - ഒരു നുള്ള് എണ്ണ - 1 ടേബിള്‍സ്പൂണ്‍ വെള്ളം - 2 കപ്പ് നാരങ്ങാനീര് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധംഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി ജീരകവും വറ്റല്‍മുളകും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത് വഴറ്റുക. വഴറ്റിക്കഴിഞ്ഞാല്‍ തക്കാളിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന വെജിറ്റബിള്‍സും ഇട്ട് നന്നായി വഴറ്റുക. ഇനി ഓട്‌സും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അഞ്ച്‌ മിനിറ്റ് വേവിക്കുക. നാരങ്ങാനീരും മല്ലിയിലയും കൂടി ചേര്‍ത്ത് ചൂടോടെ വിളമ്പാം.
parvathyvijayakumar12@gmail.com


VIEW ON mathrubhumi.com