കൂകിപ്പായില്ല, പാഠം പഠിപ്പിക്കും ഈ തീവണ്ടി

By: RJ മുസാഫിർ (ക്ലബ് എഫ്.എം)
സ്‌കൂള്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നത് സര്‍വ്വ സാധാരണമാണെങ്കിലും കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളിലെ തീവണ്ടി വ്യത്യസ്തമാണ്. രണ്ടു കെട്ടിടങ്ങളിലായി എന്‍ജിന്‍ മുതല്‍ പിന്നറ്റം വരെയുള്ള ബോഗികള്‍ വളരെ സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രവേശനകവാടത്തിലേക്ക് നീ്ണ്ടു നില്‍ക്കുന്ന കെട്ടിടത്തില്‍ തുടങ്ങുന്ന എന്‍ജിനും പിറകില്‍ പത്തോളം ബോഗികളും റോഡിലൂടെ പോകുന്ന ആരെയും ആകര്‍ഷിക്കും.
വളഞ്ഞു വരുന്ന ട്രയിനിന്റെ എല്ലാ പ്രതീതിയും ജനിപ്പിക്കാന്‍, ഉദിനൂര്‍ ഗോള്‍ഡന്‍ ആര്‍ട്ട്‌സിലെ ചിത്രകാരന് പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് രാത്രിയും പകലും എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ അധ്യാപകനും ചിത്രകാരനുമായ കെ.വി. സുദീപ് കുമാറിന്റെ ആശയത്തില്‍, പി.ടി.എ ഫണ്ട് ഉപയോഗിച്ചാണ് തീവണ്ടി സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കിയത്.
വീഡിയോ കാണാം


VIEW ON mathrubhumi.com