കോൺഗ്രസ്സ് അനുകൂലിയായ പെൺകുട്ടിയെ ആർഎസ്എസ്സുകാർ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

ലഡാക്കിലെ ബിജെപി നേതാവ് വിനയ് കുമാർ ആർഎസ്എസ് പ്രവർത്തകരുടെ സഹായത്തോടെ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ അവരുടെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Ladakh BJP Leader Accused of Abducting Congress Supporter
⚡️In Ladakh
BJP leader Vinay Kumar allegedly had a Congress-supporting girl abducted from her home through RSS workers.
Is political dissent a crime in India? Who will hold Modi and his allies accountable pic.twitter.com/PlhVlMc6Ff— Khushi Ambedkar (@PatelKhush51313) September 3, 2026
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഒരു സംഭവം നടന്നിരുന്നോ കീ വേർഡ് സർച്ച് ചെയ്തു പരിശോധിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് വൈറൽ ദൃശ്യങ്ങളിൽനിന്ന് കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. ‘tubagusjakaa’ എന്ന ഇൻസ്റ്റ അക്കൗണ്ടിൽ ഇതേ വീഡിയോ കഴിഞ്ഞ ഓഗസ്റ്റ് 29-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മുകളിൽ ‘tabagus jaka jaranan’ എന്നും വിവരണത്തിൽ ‘Mendem Jaranan’ എന്നും എഴുതിയിട്ടുണ്ട്. ഇവ സൂചനകളായെടുത്ത് തുടരന്വേഷണം നടത്തി.
https://www.instagram.com/p/DcoFPzkDOPE/
ഇൻഡൊനീഷ്യയിലെ പരമ്പരാഗത കലാരൂപമാണ് 'ജാരാനൻ' എന്ന് പറയാം. ഇത് അവതരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ജാരാനന്‍റെ ദൃശ്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുന്ന കലാകാരനാണ് തബാഗസ് ജാക്ക. ജാരാനൻ നടത്തുന്നതിന്‍റെ ഒട്ടേറെ വീഡിയോകൾ അദ്ദേഹം തന്‍റെ ഇൻസ്റ്റ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽനിന്നു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
ഇൻഡൊനീഷ്യയിലെ ജാരാനൻ എന്ന കലാരൂപാവതരണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
Content Highlights: A viral video claimed an RSS-BJP leader kidnapped a Congress supporter in Ladakh., Reverse image search revealed the video originates from Indonesia., The footage actually shows a traditional Indonesian art performance called 'Jaranan'., The social media claim is completely false and misleading.